---
title: "ഇരു ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം"
english_title: "Two wheelers collide at Manjakulam Shriram Automal security guard perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27350/two-wheelers-collide-at-manjakulam-shriram-automal-security-guard-perambra"
published_at: "2022-02-20T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211c2fbac138_0000 WATERMARK.jpg"
keywords: []
---

# ഇരു ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** ** പേരാമ്പ്ര:** ഇരു ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നരക്കോട് പള്ളിക്കു സമീപം കണിയാങ്കണ്ടി വിശ്വനാഥന്‍ മരണപ്പെട്ടു. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി സ്‌കൂട്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍. മഞ്ഞക്കുളത്ത് റോഡില്‍ നിന്ന് ശ്രീറാം ഓട്ടോമാളിലേക്ക് തിരിയുന്നതിനിടയില്‍ പയ്യോളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

** പേരാമ്പ്ര:** ഇരു ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നരക്കോട് പള്ളിക്കു സമീപം കണിയാങ്കണ്ടി വിശ്വനാഥന്‍ മരണപ്പെട്ടു. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി സ്‌കൂട്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍. മഞ്ഞക്കുളത്ത് റോഡില്‍ നിന്ന് ശ്രീറാം ഓട്ടോമാളിലേക്ക് തിരിയുന്നതിനിടയില്‍ പയ്യോളി ഭാഗത്ത് നിന്ന് വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിശ്വനാഥന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വിശ്വനാഥനെയും ബുള്ളറ്റ് യാത്രികരായിരുന്ന യുവാവിനെയും ഭാര്യയേയും മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും വിശ്വനാഥന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബോഡി കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുള്ളറ്റ് യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27350/two-wheelers-collide-at-manjakulam-shriram-automal-security-guard-perambra)