---
title: "ബൈത്തുസ്സകാത്ത് കേരള പദ്ധതികളുടെ ഏരിയാതല സമര്‍പ്പണം "
english_title: "Area level submission of Kerala projects during Baithussaka at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273502/area-level-submission-of-kerala-projects-during-baithussaka-at-perambra"
published_at: "2025-02-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c15a7ff33dd_by.JPG"
keywords: []
---

# ബൈത്തുസ്സകാത്ത് കേരള പദ്ധതികളുടെ ഏരിയാതല സമര്‍പ്പണം 

> **Lead Summary:** **പേരാമ്പ്ര: **ബൈത്തുസ്സകാത്ത് കേരള പദ്ധതികളുടെ ഏരിയ തല സമര്‍പ്പണവും ബൈത്തു സകാത്ത് പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു.

## Article Content

**പേരാമ്പ്ര: **ബൈത്തുസ്സകാത്ത് കേരള പദ്ധതികളുടെ ഏരിയ തല സമര്‍പ്പണവും ബൈത്തു സകാത്ത് പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു.

ബൈത്തുസ്സകാത്ത് കേരള ട്രസ്റ്റ് അംഗം ഉമര്‍ ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ പ്രസിഡണ്ട് കെ മുബീര്‍ അധ്യക്ഷത വഹിച്ചു.

ഏരിയ കോഡിനേറ്റര്‍ ഇബ്രാഹിം കായണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീട്, മെഡിക്കല്‍ എയ്ഡ്, സ്‌കോളര്‍ഷിപ്പ്, കുടിവെള്ളം, കടബാധ്യത തീര്‍ക്കല്‍, സ്വയംതൊഴില്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കാണ് പേരാമ്പ്ര ഏരിയയില്‍ ഫണ്ട് വിനിയോഗിച്ചത്.

വിവിധ ഫണ്ടുകള്‍ സി മുസ്തഫ, എസ്.കെ അബ്ദുല്ലത്തീഫ്, എന്‍ അഹമ്മദ് മദീനി, കെ മുഹമ്മദ് അഷറഫ്, പി ഇബ്രാഹിം കായണ്ണ, കെ.കെ കലന്തന്‍ മൗലവി, കെ.വി കുഞ്ഞബ്ദുള്ള എന്നിവര്‍ ഏറ്റുവാങ്ങി.

ഏരിയ വൈസ് പ്രസിഡണ്ട് എസ്.കെ അബ്ദു ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്‍വീനര്‍ പി.കെ ആയിഷ, എന്‍ അഹമ്മദ് മദീനി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി മുസ്തഫ സ്വാഗതവും കെ.കെ കലന്തന്‍ മൗലവി നന്ദിയും പറഞ്ഞു.

ബൈത്തു സക്കാത്ത് പേരാമ്പ്ര ഭാരവാഹികളായി വി.പി മുഹമ്മദ് ഷാഫി പ്രസിഡണ്ട്, സി അബ്ദുറഹ്‌മാന്‍, റഷീദ് എരവട്ടൂര്‍ വൈസ് പ്രസിഡണ്ട്, പി ഇബ്രാഹിം ജനറല്‍ സെക്രട്ടറി, യൂനുസ്, വി.പി ജാസിര്‍ ജോയിന്റ് സെക്രട്ടറിമാര്‍, കെ മുഹമ്മദ് അഷ്‌റഫ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273502/area-level-submission-of-kerala-projects-during-baithussaka-at-perambra)