---
title: "ആശാ വര്‍ക്കര്‍ സമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Asha worker strike; Congress committee expresses solidarity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273507/asha-worker-strike-congress-committee-expresses-solidarity"
published_at: "2025-02-28T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c162b744698_aavala.JPG"
keywords: []
---

# ആശാ വര്‍ക്കര്‍ സമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **ആവള: ** 17 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു

## Article Content

**ആവള: ** 17 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു

പി എസ്‌സി ചെയര്‍മാനും, മെമ്പര്‍മാര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കിയ കേരള സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് ആവള 2-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.

നളിനി നല്ലൂര്‍, സുനില്‍ ശ്രീനിലയം, സരോജിനി രമ്യാലയം, എന്‍.സുജീഷ് , ഷാഫി ഇടത്തില്‍, അഷറഫ് ഓലോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273507/asha-worker-strike-congress-committee-expresses-solidarity)