---
title: "കല്‍പ്പത്തൂര്‍ ഫെസ്റ്റ്; സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു"
english_title: "Kalpathur Fest; The cultural conference was inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273522/kalpathur-fest-the-cultural-conference-was-inaugurated-at-perambra"
published_at: "2025-02-28T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c17a8a86ba0_shafi.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ ഫെസ്റ്റ്; സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര**: കല്‍പ്പത്തൂര്‍ പരദേവത ക്ഷേത്ര മഹോത്സവവും കല്‍പ്പത്തൂര്‍ ഫെസ്റ്റും ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുകയാണ്. ഇതോടനുബന്ധിച്ച് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: കല്‍പ്പത്തൂര്‍ പരദേവത ക്ഷേത്ര മഹോത്സവവും കല്‍പ്പത്തൂര്‍ ഫെസ്റ്റും ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുകയാണ്. ഇതോടനുബന്ധിച്ച് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

സി.കെ ബാലന്‍, മുനീര്‍ എരവത്ത്, അജയ് ആവള, അനീഷ് വാളൂര്‍, സലിംമിലാസ് കല്‍പ്പത്തൂര്‍, ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ്  കെ.ടി സുരേഷ്, ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി സന്തോഷ് കുമാര്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.എം രമില്‍ എന്നിവര്‍ സംസാരിച്ചു.

ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷിജു കെ ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ.പി ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273522/kalpathur-fest-the-cultural-conference-was-inaugurated-at-perambra)