---
title: " പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും"
english_title: "Perambra Elamaran Kulangara Bhagavathy Temple will be flagged tomorrow for Aarat Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273567/perambra-elamaran-kulangara-bhagavathy-temple-will-be-flagged-tomorrow-for-aarat-mahotsavam"
published_at: "2025-02-28T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c19afdecfb0_fdf.JPG"
keywords: []
---

#  പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും

> **Lead Summary:** **പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. മാര്‍ച്ച് 1 മുതല്‍ 8 വരെയാണ് ആഘോഷ പരിപാടികള്‍. ഇന്ന് വൈകുന്നേരം 5 മണിക്ക് കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവത ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര മുത്തുക്കുട, താലപ്പൊലി വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് പേരാമ്പ്ര നഗര പ്രദിക്ഷണം നടത്തി എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ദിവസവും വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ പരിപാടികളും നടക്കും.

## Article Content

**പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. മാര്‍ച്ച് 1 മുതല്‍ 8 വരെയാണ് ആഘോഷ പരിപാടികള്‍. ഇന്ന് വൈകുന്നേരം 5 മണിക്ക് കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവത ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര മുത്തുക്കുട, താലപ്പൊലി വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് പേരാമ്പ്ര നഗര പ്രദിക്ഷണം നടത്തി എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ദിവസവും വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ പരിപാടികളും നടക്കും.

നാളെ രാവിലെ 10:30 ന് ഉത്സവാഘോഷ കൊടിയേറ്റം നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ പ്രതിഭകളെ ആദരിക്കുന്നു. രാത്രി 8 മണിക്ക് സെലിബ്രിറ്റിമൂസിക് ഇവന്റ്.

മാര്‍ച്ച് 2 ന് വൈകുന്നേരം 4 മണിക്ക് അക്ഷരശ്ലോക സദസ്സ്, 6.30 ന് ദീപാരാധന, 6.45 ന് തിരുവാതിരക്കളി, രാത്രി 7 മണിക്ക് പ്രഭാഷണ കലയിലെ യുവരാജാവ് രാഹുല്‍ കണ്ണൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണം.

മാര്‍ച്ച് 3 ന് കാഴ്ച ശീവേലി, പ്രസാദ ഊട്ട്, തിരുവാതിരക്കളി, തായമ്പക സാമ്പിള്‍ വെടിക്കെട്ട്. രാത്രി 7 മണിക്ക് പുല്ലാങ്കുഴല്‍ ഭക്തിഗാനമാലിക അമ്പാളി താഴ വിഭാഗം അവതരിപ്പിക്കുന്ന രംഗോലി ഫിയസ്റ്റ്.

മാര്‍ച്ച് 4 ന് 7 മണിക്ക് കലാമണ്ഡലം മനോജും സംഘവും അവതരിപ്പിക്കുന്ന കഥകളി' കിരാതം' , 7.30 ന് നൃത്താഞ്ജലി, 8.30 ദേവരാഗം മ്യൂസിക് ട്രൂപ്പ് പേരാമ്പ്ര അവതരിപ്പിക്കുന്ന ഗാനമേള, പരപ്പില്‍ വിഭാഗം തിരുവാതിരക്കളി.

മാര്‍ച്ച് 5 ന് രാവിലെ 9 മണിക്ക് അമൃതാനന്ദമയി മഠം ലളിത സഹസ്രനാമാര്‍ച്ചന, 4 മണിക്ക് ഇളനീര്‍ കുല വരവ്, 5.30 ന് വാളെഴുന്നള്ളത്ത്, തായമ്പക അയ്യപ്പന്‍ കൂത്ത്, കളമെഴുത്തും പാട്ട്, 6 മണിക്ക് സോഷ്യല്‍ മീഡിയ ഡിവോഷണല്‍ ഇഫ്‌ളുവന്‍സര്‍ വ്യാസന്റെ പ്രഭാഷണം.

മാര്‍ച്ച് 6 ന് 7 മണിക്ക് ഡബിള്‍ തായമ്പക, താലപ്പൊലി, ചുറ്റെഴുന്നള്ളത്ത്, രാജ യോഗിനി ബ്രഹ്‌മകുമാരി ഷീജബഹന്‍ജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് ഫ്‌ലവേഴ്‌സ് ഫെയിം ഗിനീഷ് ഗോവിന്ദ് നയിക്കുന്ന കിടിലോത്സവം.

മാര്‍ച്ച് 7 ന് ശ്രീഭൂതവലി, കാഴ്ച ശീവേലി മലക്കളിനായാട്ട് വരവ്, വിളക്കും മാഠം വരവ്, ആറാട്ട് എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം കുളിച്ചാറാട്ട് എന്നിവയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273567/perambra-elamaran-kulangara-bhagavathy-temple-will-be-flagged-tomorrow-for-aarat-mahotsavam)