---
title: "വിദ്യാരംഗം ജില്ലാ സര്‍ഗോത്സവം പേരാമ്പ്രയില്‍ സമാപിച്ചു"
english_title: "Vidyarangam District Sargotsavam concluded at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273719/vidyarangam-district-sargotsavam-concluded-at-perambra"
published_at: "2025-03-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2a4d6ed9df_sar.JPG"
keywords: []
---

# വിദ്യാരംഗം ജില്ലാ സര്‍ഗോത്സവം പേരാമ്പ്രയില്‍ സമാപിച്ചു

> **Lead Summary:** **പേരാമ്പ്ര: **വിദ്യാരംഗം ജില്ലാ സര്‍ഗോത്സവം പേരാമ്പ്രയില്‍ സമാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ല തല എല്‍പി വിഭാഗം സര്‍ഗോത്സവം പേരാമ്പ്ര ജിയുപി സ്‌കൂള്‍, പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായി നടത്തി.

## Article Content

**പേരാമ്പ്ര: **വിദ്യാരംഗം ജില്ലാ സര്‍ഗോത്സവം പേരാമ്പ്രയില്‍ സമാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ല തല എല്‍പി വിഭാഗം സര്‍ഗോത്സവം പേരാമ്പ്ര ജിയുപി സ്‌കൂള്‍, പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായി നടത്തി.

കടങ്കഥ, ചിത്രരചന ക്രയോണ്‍ എന്നീ ഇനങ്ങളില്‍ ഉപജില്ല തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍ അസി. കോഡിനേറ്റര്‍ വി.എം. അഷറഫ്, പ്രധാനധ്യാപകന്‍ കെ. ആനന്ദന്‍, ബി.ബി ബിനീഷ്, പി.പി. ദിനേശന്‍, വി.കെ. സൗമ്യ, ജി.എസ്. സുജിന, എന്‍.പി. മോളി എന്നിവര്‍ സംസാരിച്ചു. കെ. കുമാരന്‍, കെ. പ്രഭാകരന്‍ എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273719/vidyarangam-district-sargotsavam-concluded-at-perambra)