---
title: "പേരാമ്പ്ര ജോബ് ഫെസ്റ്റ്, രജിസ്‌ട്രേഷന്‍ ആരംഭിച്ചു"
english_title: "Perambra Job Fest, Registration has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273784/perambra-job-fest-registration-has-started"
published_at: "2025-03-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2d9a673234_job.JPG"
keywords: []
---

# പേരാമ്പ്ര ജോബ് ഫെസ്റ്റ്, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര :** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര :** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

2025 മാര്‍ച്ച് 8 ശനിയാഴ്ച്ച രാവിലെ 9.30 ന് ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്ര യില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലക്ക് അകത്തും പുറത്തുമുള്ള 30 -ല്‍ അധികം പ്രമുഖ കമ്പനികള്‍, ആയിരത്തോളം ഒഴിവുകളുമായി പങ്കെടുക്കുന്നു.

എസ്എസ്എല്‍സി മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി വരെ യോഗ്യത ഉള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273784/perambra-job-fest-registration-has-started)