---
title: "വയോജന ഫെസ്റ്റ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perambra Block Panchayat organized Vyojana Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273797/perambra-block-panchayat-organized-vyojana-fest"
published_at: "2025-03-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2e84044d87_block.JPG"
keywords: []
---

# വയോജന ഫെസ്റ്റ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വയോജന ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രസിദ്ധ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വയോജന ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രസിദ്ധ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമുള്ള വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത, കെ.കെ വിനോദന്‍, കെ.കെ. ലിസി, പ്രഭാശങ്കര്‍, ഗിരിജ ശരി, സി.എം. സനാതനന്‍, വി. രാമചന്ദ്രന്‍, കെ.എം ശ്രീധരന്‍, എ.കെ. ചന്ദ്രന്‍, എസ്.കെ അസ്സെനാര്‍, എസ്.പി കുഞ്ഞമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐസിഡിഎസ് ഓഫീസര്‍ പി. ജമീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273797/perambra-block-panchayat-organized-vyojana-fest)