---
title: "കൈതക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം"
english_title: "Car crashes into workshop in Kaithakal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273811/car-crashes-into-workshop-in-kaithakal"
published_at: "2025-03-01T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2fa6b6dc3a_carr.JPG"
keywords: []
---

# കൈതക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം

> **Lead Summary:** **പേരാമ്പ്ര:** കൈതക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് വൈകുന്നേരം 4.50 ഓടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര:** കൈതക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് വൈകുന്നേരം 4.50 ഓടെയാണ് സംഭവം.

കരിപ്പൂരില്‍ നിന്ന് പേരാമ്പ്രക്ക് വരികയായിരുന്ന ക്രെറ്റ കാര്‍ കൈതക്കലിലെ യൂണിക്ക് മോട്ടോഴ്‌സ് വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കട അടഞ്ഞു കിടന്നതിനാല്‍ ഷട്ടറിലും തൂണിലുമായി കാര്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാര്‍ ഡ്രൈവ് ചെയ്ത അലി ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273811/car-crashes-into-workshop-in-kaithakal)