---
title: "അംഗന്‍വാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക; ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് "
english_title: "Recognize Anganwadi workers as permanent employees; INTUC District President K. Rajeev perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27399/recognize-anganwadi-workers-as-permanent-employees-intuc-district-president-k-rajeev-perambra"
published_at: "2022-02-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62121b84dff5b_0000 WATERMARK.jpg"
keywords: []
---

# അംഗന്‍വാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക; ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് 

> **Lead Summary:** **പേരാമ്പ്ര:** അംഗന്‍വാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കും വരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** അംഗന്‍വാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കും വരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സമഗ്ര പദ്ധതികള്‍ മുതല്‍ രാപ്പകല്‍ ത്യാഗം ചെയ്യുന്ന അംഗന്‍വാടി ജീവനക്കാരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അംഗന്‍വാടി ആന്റ് ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി പേരാമ്പ്ര മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി അധ്യക്ഷത വഹിച്ചു. മനോജ് എടാണി, എം.ടി. സേതുമാധവന്‍, ടി. നുസ്രത്, പി.കെ. രാഗേഷ്, ചന്ദ്രിക, കെ. ഗിരിജ, കാര്‍ത്യായനി, കെ.വി. പ്രസന്ന, ജി.ജി. ലോഹി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.വി. ചന്ദ്രിക പ്രസിഡന്റും, ഇ.ടി. പ്രസന്ന, യു.സി. സൗമ്യ വൈസ്. പ്രസിഡന്റുമാരായും കെ. ഗിരിജ ജനറല്‍ സെക്രട്ടറിയും, വി.എ. മേരി, കെ.എം. ചന്ദ്രിക, കെ.വി. ഷേര്‍ലി, ജി.ജി. ലോഹി ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27399/recognize-anganwadi-workers-as-permanent-employees-intuc-district-president-k-rajeev-perambra)