---
title: "കാവില്‍ പി രാഘവന്‍ നായര്‍ അനുസ്മരണവും കോണ്‍ഗ്രസ് കുടുംബ സംഗമവും നടന്നു "
english_title: "Kavil P Raghavan Nair memorial and Congress family reunion was held perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27405/kavil-p-raghavan-nair-memorial-and-congress-family-reunion-was-held-perambra"
published_at: "2022-02-20T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621233a858efe_0000 WATERMARK.jpg"
keywords: []
---

# കാവില്‍ പി രാഘവന്‍ നായര്‍ അനുസ്മരണവും കോണ്‍ഗ്രസ് കുടുംബ സംഗമവും നടന്നു 

> **Lead Summary:** **പേരാമ്പ്ര: **അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കാവില്‍ പി രാഘവന്‍ നായരുടെ ചരമവാര്‍ഷിക ദിനാചരണവും കോണ്‍ഗ്രസ് കുടുംബ സംഗമവും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കാവില്‍ പി രാഘവന്‍ നായരുടെ ചരമവാര്‍ഷിക ദിനാചരണവും കോണ്‍ഗ്രസ് കുടുംബ സംഗമവും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

മതേതര രാഷ്ട്രീയത്തിന്റെ മുഖ്യ പ്രചാരകനും ജനങ്ങളുമായി ഇഴയടുപ്പമുള്ള നേതാവുമായിരുന്നു കാവില്‍ പി രാഘവന്‍ നായരെന്ന് അദ്ദേഹം പറഞ്ഞു. 142 ബൂത്ത് സിയുസി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കാവില്‍ പി. മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. സി. രാമദാസ് അധ്യക്ഷത വഹിച്ചു.

ചേരിപ്പൊയില്‍ യൂണിറ്റ് കമ്മിറ്റിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക പഞ്ഞോല മാധവിയെ ത്രിവര്‍ണ ഷാള്‍ അണിയിച്ച് ആദരിച്ചു. മേലേടത്ത് സത്യനാഥന്‍, കെ.പി. രാമചന്ദ്രന്‍, ശ്യാമള ഇടപ്പള്ളി, സി.കെ. ജനാര്‍ദ്ദനന്‍, പി.എം. രാധ, സുഹൈല്‍ അരിക്കുളം, ഒ.കെ. ചന്ദ്രന്‍, പി. കുട്ടികൃഷ്ണന്‍ നായര്‍, ശ്രീധരന്‍, കല്‍പ്പത്തൂര്‍, ശ്രീധരന്‍ കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27405/kavil-p-raghavan-nair-memorial-and-congress-family-reunion-was-held-perambra)