---
title: "അധ്യാപകര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ അനുമോദനം"
english_title: "Kerala Arabic Teachers Federation Perambra Upazila Committee Appreciation for the teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274120/kerala-arabic-teachers-federation-perambra-upazila-committee-appreciation-for-the-teachers"
published_at: "2025-03-03T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c55dd408023_cpaa.JPG"
keywords: []
---

# അധ്യാപകര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:** **പേരാമ്പ്ര: **അധ്യാപകര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ അനുമോദനം സംഘടിപ്പിച്ചു. കെഎടിഎഫ് സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കെ. സൗദ (കല്ലൂര്‍ കൂത്താളി എഎല്‍പി സ്‌കൂള്‍), സംസ്ഥാന അധ്യാപക മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഷക്കീല (നടുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂള്‍) എന്നിവരെയാണ് അനുമോദിച്ചത്.

## Article Content

**പേരാമ്പ്ര: **അധ്യാപകര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റിയുടെ അനുമോദനം സംഘടിപ്പിച്ചു. കെഎടിഎഫ് സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കെ. സൗദ (കല്ലൂര്‍ കൂത്താളി എഎല്‍പി സ്‌കൂള്‍), സംസ്ഥാന അധ്യാപക മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഷക്കീല (നടുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂള്‍) എന്നിവരെയാണ് അനുമോദിച്ചത്.

അനുമോദനസദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. യു. ഷബീര്‍ അധ്യക്ഷത വഹിച്ചു. എം.ടി മുനീര്‍, കെ.പി സമീര്‍, സി.കെ ജറീഷ്, എ. സീനത്ത്, ഇ. കുഞ്ഞാമി തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274120/kerala-arabic-teachers-federation-perambra-upazila-committee-appreciation-for-the-teachers)