---
title: "കല്‍പ്പത്തൂര്‍ ഫെസ്റ്റ്; കാര്‍ണിവെല്‍ കാണാം വന്‍ കിഴിവോടെ"
english_title: "Kalpathur Fest; Watch the carnival with huge discounts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274324/kalpathur-fest-watch-the-carnival-with-huge-discounts"
published_at: "2025-03-04T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c69987764cd_fest.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ ഫെസ്റ്റ്; കാര്‍ണിവെല്‍ കാണാം വന്‍ കിഴിവോടെ

> **Lead Summary:** **പേരാമ്പ്ര:** ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന കല്‍പ്പത്തൂര്‍ ഫെസ്റ്റിന് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് വന്‍ കിഴിവോടെ വര്‍ണ്ണ വിസ്മയമായ കാര്‍ണിവെല്‍ കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര:** ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന കല്‍പ്പത്തൂര്‍ ഫെസ്റ്റിന് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് വന്‍ കിഴിവോടെ വര്‍ണ്ണ വിസ്മയമായ കാര്‍ണിവെല്‍ കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നു.

ടിക്കറ്റുകള്‍ 50 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. പരമാവധി റൈഡുകള്‍ ഉപയോഗിക്കാന്‍ ഇന്ന് മാത്രമാണ് അവസരം. കല്‍പ്പത്തൂര്‍ ഫെസ്റ്റ് വിവിധ സ്‌റ്റേജ് പരിപാടികളോടെ കാണികളെ ആകര്‍ഷിച്ചിരുന്നു.

മലബാറിലെ പരദേവത ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ കല്പ്പത്തൂരിടം പരദേവത ക്ഷേത്ര മഹോത്സവവും ഇന്ന് സമാപിക്കും.

വിവിധ തിറകളോട് കൂടി നാല് ദിവസം നീണ്ടുനിന്ന ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കുളിച്ചാറാട്ടോടെയാണ് സമാപനമാകുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274324/kalpathur-fest-watch-the-carnival-with-huge-discounts)