---
title: "സമര പ്രഖ്യാപന കണ്‍വെന്‍ഷനുമായി നൊച്ചാട് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമിതി "
english_title: "Nochchad Paddy Field Wetland Protection Committee with strike declaration convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27434/nochchad-paddy-field-wetland-protection-committee-with-strike-declaration-convention"
published_at: "2022-02-20T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621260088f22b_vvvv - Copy (3) - Copy.JPG"
keywords: []
---

# സമര പ്രഖ്യാപന കണ്‍വെന്‍ഷനുമായി നൊച്ചാട് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമിതി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ തിരുവോത്ത് താഴെ നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതായും, അതിനു ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ തിരുവോത്ത് താഴെ നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതായും, അതിനു ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്.

അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങള്‍ അട്ടിമറിച്ച് സംരഭകന്‍ എന്ന പേരില്‍ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും നിയമ സംവിധാനത്തിന്റെ പഴുതുപയോഗിച്ചും കച്ചവട ലക്ഷ്യത്തോടെയാണ് കല്ലുംപുറത്ത് സ്വകാര്യ വ്യക്തി വയല്‍ നികത്തിയത് എന്നാണ് ആരോപണം.

പരിസ്ഥിതിക്ക് ദോഷമാകുന്നതും, കുടിവെള്ളം മുട്ടിക്കുകയും, തൊട്ടടുത്തുള്ള വീടുകളെ വെള്ളത്തില്‍ മുങ്ങാന്‍ ഇടയാക്കുന്ന നഗ്‌നമായ പരിസ്ഥിതി ചൂഷണത്തിന് എതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും, സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഒത്തുചേര്‍ന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തിരുവോത്ത് താഴെ നടന്നു.

മുന്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സുമേഷ് തിരുവോത്ത് അദ്ധ്യക്ഷനായി. കെ.ടി.ബാലകൃഷ്ണന്‍, വി.വി.ദിനേശന്‍ , വി.പി.അബ്ദുള്‍ സലാം, നിഖില്‍, വത്സന്‍ എടക്കോടന്‍, ഇ.ടി. സോമന്‍, പി.കെ.അജീഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: രജിത്ത് തുമ്പക്കണ്ടി (ചെയര്‍മാന്‍), എന്‍.കെ.അഷറഫ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ടി. സുധീഷ് (കണ്‍വീനര്‍), ബാബു പിലാവുള്ളതില്‍ (ട്രഷര്‍ ), രക്ഷാധികാരികള്‍ വത്സന്‍ എടക്കോടന്‍, ഇ.ടി.സോമന്‍, അഡ്വ.കെ.കെ.രാജന്‍, വി.പി.ഇബ്രാഹിം, കുളങ്ങര ബാലന്‍, വി.കെ.ബാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27434/nochchad-paddy-field-wetland-protection-committee-with-strike-declaration-convention)