---
title: "ലഹരിക്കെതിരെ സ്‌നേഹച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ "
english_title: "Students form a chain of love against drug addiction at chingapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274360/students-form-a-chain-of-love-against-drug-addiction-at-chingapuram"
published_at: "2025-03-04T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b138a803e_vanmugam.jpg"
keywords: []
---

# ലഹരിക്കെതിരെ സ്‌നേഹച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സ്‌നേഹച്ചങ്ങല തീര്‍ത്തു.

## Article Content

**ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സ്‌നേഹച്ചങ്ങല തീര്‍ത്തു.

അതിക്രമ മനോഭാവത്തില്‍ നിന്ന്, ലഹരിയുടെ കൈകളില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സ്‌നേഹക്കൂട്ട് ഉറപ്പിക്കാനായി സ്‌നേഹച്ചങ്ങല തീര്‍ത്തത്.

പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നല്ലപാഠം കോ-ഓര്‍ഡിനേറ്റര്‍ പി.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

നല്ല പാഠം ലീഡര്‍ സി. ത്രയംബക്, അസിസ്റ്റന്റ്  ലീഡര്‍ നൂസ മെഹറിന്‍, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുല്‍ ഫിദ, വി.പി. സരിത, പി. സിന്ധു, അശ്വതി വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274360/students-form-a-chain-of-love-against-drug-addiction-at-chingapuram)