---
title: "മേധഇഷാനിക്ക് ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം"
english_title: "Medha Ishani wins first place in drawing competition at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274375/medha-ishani-wins-first-place-in-drawing-competition-at-perambra"
published_at: "2025-03-04T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b8b3c4d72_medha.jpg"
keywords: []
---

# മേധഇഷാനിക്ക് ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം

> **Lead Summary:** **പേരാമ്പ്ര:** മേധഇഷാനിക്ക് ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

## Article Content

**പേരാമ്പ്ര:** മേധഇഷാനിക്ക് ചിത്രരചന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മേഖലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 'സര്‍ഗ്ഗം 2025 ഡ്രോയിംഗ് മത്സരത്തിലാണ് എല്‍പി വിഭാഗം പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മേധഇഷാനി ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ആര്‍ജെഡി നേതാവ് വത്സന്‍ എടക്കോടന്റെയും നിതാ ഭരതന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274375/medha-ishani-wins-first-place-in-drawing-competition-at-perambra)