---
title: "കനാല്‍ തുറന്നിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥ"
english_title: "No water available even though the canal is open"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274404/no-water-available-even-though-the-canal-is-open"
published_at: "2025-03-04T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6d0731c8b6_kanal.JPG"
keywords: []
---

# കനാല്‍ തുറന്നിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥ

> **Lead Summary:**  **ചെറുവണ്ണൂര്‍**: ആവള ഡിസ്ട്രിബ്യൂട്ടറിയില്‍പ്പെട്ട എടക്കയില്‍, ഓട്ടുവയല്‍ ഭാഗത്ത്കനാല്‍ തുറന്നിട്ടും ഒരു തുള്ളി വെള്ളവും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കനാലിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ ആവള പാണ്ടിയിലേക്കും എടക്കയില്‍ ഓട്ടുവയല്‍ ഭാഗത്തുമുള്ള കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലും വെളളമെത്താതെയിരിക്കുകയാണ്.

## Article Content

 **ചെറുവണ്ണൂര്‍**: ആവള ഡിസ്ട്രിബ്യൂട്ടറിയില്‍പ്പെട്ട എടക്കയില്‍, ഓട്ടുവയല്‍ ഭാഗത്ത്കനാല്‍ തുറന്നിട്ടും ഒരു തുള്ളി വെള്ളവും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കനാലിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ ആവള പാണ്ടിയിലേക്കും എടക്കയില്‍ ഓട്ടുവയല്‍ ഭാഗത്തുമുള്ള കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലും വെളളമെത്താതെയിരിക്കുകയാണ്.

കനാല്‍ നന്നാക്കണമെന്ന് പ്രദേശവാസികള്‍ മാസങ്ങള്‍ക്ക് മുന്‍പ്തന്നെ ആവശ്യപ്പട്ടിരുന്നെങ്കിലും മുഖവിലക്കെടുക്കാന്‍ അധികാരികള്‍ തയ്യാറായില്ല. അത് കാരണം കനാല്‍ തുറന്നെങ്കിലും നാട്ടുകാര്‍ വെള്ളത്തിനായി കാത്തിരിക്കുകയാണ്.

വേനല്‍ ചൂട് കനത്തതോടെ കനാല്‍ ജലം ആശ്രയിച്ച് നില്‍ക്കുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.ഉടന്‍ തന്നെ നടപടി സ്വീകരിക്കില്ലെങ്കില്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒട്ടുവയല്‍ സിയുസി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ.കെ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.

ടി.എം ബാലന്‍, കെ.നാരായണന്‍, എന്‍. കുഞ്ഞിരാമന്‍, ടി.രാധാകൃഷ്ണന്‍, സലീനാ റഷീദ്, വി.അന്‍വര്‍, വി.കെ. യൂസഫ്, ടി.കെ നഫീസ, യു.ഗംഗാധരന്‍, ടി.എം മൊയ്തി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274404/no-water-available-even-though-the-canal-is-open)