---
title: "ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ക്യാമ്പ് "
english_title: "One-day study camp for JRC students at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274408/one-day-study-camp-for-jrc-students-at-perambra"
published_at: "2025-03-04T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6d12f974fb_jrc.jpg"
keywords: []
---

# ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ക്യാമ്പും, പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ജെആര്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ക്യാമ്പും, പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.

പഠന ക്യാമ്പ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ കെ.കെ ഷിജിലേഷ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ജെആര്‍സി താലൂക്ക് സെക്രട്ടറി ബാലന്‍, പി.പി സാജിദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

സബ് ജില്ലാ കോഡിനേറ്റര്‍ മുസ്തഫ, എംപിടിഎ ചെയര്‍പേഴ്‌സണ്‍ കെ.കെ അമ്പിളി, സ്റ്റാഫ് സെക്രട്ടറി ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ ്രപധാനധ്യാപകന്‍ പി.പി ആനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെആര്‍സി പേരാമ്പ്ര സബ് ജില്ലാ പ്രസിഡണ്ട് സുജാത നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പേരാമ്പ്ര ചേര്‍മലയിലേക്ക് ട്രക്കിങ് സംഘടിപ്പിച്ചു.ജെആര്‍സി കൗണ്‍സിലര്‍ കെ.സി വജികല, ഷീബ, ജ്യോതി, വിദ്യ, പിടിഎ അംഗം ലെനീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274408/one-day-study-camp-for-jrc-students-at-perambra)