---
title: "എം.കെ ഫൈസിയുടെ അറസ്റ്റ്; പ്രതിഷേധവുമായി എസ്ഡിപിഐ"
english_title: "SDPI protests MK Faizi's arrest at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274502/sdpi-protests-mk-faizis-arrest-at-perambra"
published_at: "2025-03-04T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c73db40ea5d_kanuu.jpg"
keywords: []
---

# എം.കെ ഫൈസിയുടെ അറസ്റ്റ്; പ്രതിഷേധവുമായി എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര: **സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തതില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തതില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു.

ജില്ലാ പ്രവര്‍ത്തക സമിതി അംഗം കെ.പി മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് വി നൗഷാദ്, കുഞ്ഞമ്മദ് പേരാമ്പ്ര, എംപി അജ്മല്‍, അഷ്‌റഫ് മുയിപ്പോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274502/sdpi-protests-mk-faizis-arrest-at-perambra)