---
title: " സഫ്‌നിക്ക് ഏക്കാട്ടൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ അനുമോദനം"
english_title: "Safni receives recognition from Ekattur Branch Muslim League Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274506/safni-receives-recognition-from-ekattur-branch-muslim-league-committee"
published_at: "2025-03-04T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c741e9dc9f6_sai.jpg"
keywords: []
---

#  സഫ്‌നിക്ക് ഏക്കാട്ടൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ അനുമോദനം

> **Lead Summary:** **ഏക്കാട്ടൂര്‍:** സഫ്‌നി കുറ്റിക്കണ്ടിക്ക് ഏക്കാട്ടൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ അനുമോദനം. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കയാണ് പതിനെട്ടും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവായ കുറ്റിക്കണ്ടി സഫ്‌നി. തന്റെ പ്രയഗ്‌നം കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്ത് പരീക്ഷ എഴുതി സൈക്കോളജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

## Article Content

**ഏക്കാട്ടൂര്‍:** സഫ്‌നി കുറ്റിക്കണ്ടിക്ക് ഏക്കാട്ടൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ അനുമോദനം. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കയാണ് പതിനെട്ടും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവായ കുറ്റിക്കണ്ടി സഫ്‌നി. തന്റെ പ്രയഗ്‌നം കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്ത് പരീക്ഷ എഴുതി സൈക്കോളജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

ഏക്കാട്ടൂര്‍ ശാഖാ വനിതാ ലീഗ് ട്രഷറര്‍ കൂടിയായ സഫ്‌നി റാഷിദ് കുറ്റികണ്ടിയുടെ ഭാര്യയാണ്. ഏക്കാട്ടൂര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റി സഫ്‌നിയെ അനുമോദിച്ചു.

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉപഹാരം സമര്‍പ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുസ്സലാം അധ്യക്ഷനായി. അഷ്‌റഫ് പുതിയോട്ടില്‍, ഷക്കീര്‍ മക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274506/safni-receives-recognition-from-ekattur-branch-muslim-league-committee)