---
title: " സഫ്നി കുറ്റിക്കണ്ടിക്ക് വനിതാ ലീഗ് ഏക്കാട്ടൂര്‍ ശാഖ കമ്മിറ്റിയുടെ അനുമോദനം"
english_title: "Safni Kuttikkandi receives recognition from the Women's League Ekattur branch committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274586/safni-kuttikkandi-receives-recognition-from-the-womens-league-ekattur-branch-committee"
published_at: "2025-03-05T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7f372dd5ad_sfiya.jpg"
keywords: []
---

#  സഫ്നി കുറ്റിക്കണ്ടിക്ക് വനിതാ ലീഗ് ഏക്കാട്ടൂര്‍ ശാഖ കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:** **അരിക്കുളം:** സഫ്നി കുറ്റിക്കണ്ടിയെ വനിതാ ലീഗ് ഏക്കാട്ടൂര്‍ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

**അരിക്കുളം:** സഫ്നി കുറ്റിക്കണ്ടിയെ വനിതാ ലീഗ് ഏക്കാട്ടൂര്‍ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

പശുവളര്‍ത്തലും വീട്ട് ജോലിയും കഴിഞ്ഞ് കിട്ടുന്ന ഇടവേളകളില്‍ തന്റെ പ്രയഗ്നം കൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്ത് പരീക്ഷ എഴുതി സൈക്കോളജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിലെ സഫ്‌നിയ റാഷിദ്.

കഴിഞ്ഞ ദിവസം തിരുരില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫ്‌നി ബിരുദം സ്വീകരിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ശാഖ പ്രസിഡണ്ട് നജ്മ എളംമ്പിലാവില്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സെക്രട്ടറി അന്‍ സിന കുഴിച്ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി സുഹറ രയരോത്ത് സംസാരിച്ചു. ഏക്കാട്ടൂര്‍ ശാഖ വനിതാ ലീഗ് സെക്രട്ടറി ത്വാഹിറ കാപ്പുമ്മല്‍ സ്വാഗതവും സുമയ്യ കല്ലാക്കണ്ടി നന്ദിയും പറഞ്ഞു.

ഭര്‍ത്താവ് റാഷിദ് പ്രവാസിയാണ്. മക്കള്‍ ഷഹനാദ് (ഡ്രിഗ്രി വിദ്യാര്‍ത്ഥി), റിസാ മെഹര്‍ (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274586/safni-kuttikkandi-receives-recognition-from-the-womens-league-ekattur-branch-committee)