---
title: "ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്; നോമിനേഷന്‍ മാര്‍ച്ച് 9 വരെ നീട്ടി"
english_title: "Aster Global Nursing Award; Nominations extended until March 9"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274854/aster-global-nursing-award-nominations-extended-until-march-9"
published_at: "2025-03-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c966710d1cf_nourse.jpg"
keywords: []
---

# ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്; നോമിനേഷന്‍ മാര്‍ച്ച് 9 വരെ നീട്ടി

> **Lead Summary:** **കോഴിക്കോട്: **ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 ന്റെ നാമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 9 വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ മറികടക്കുന്നതാണ്.

## Article Content

**കോഴിക്കോട്: **ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 ന്റെ നാമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 9 വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ മറികടക്കുന്നതാണ്.

2022-ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിര്‍ണായക സംഭാവനകള്‍ തിരിച്ചറിയുകയും ആദരിക്കുകയുമാണ് അവാര്‍ഡിന്റെ ലക്ഷ്യം. നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദ്ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.

ദുബായിലും, ലണ്ടനിലും സംഘടിപ്പിച്ച ആദ്യ രണ്ട് എഡിഷന് ശേഷമുള്ള ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2024-ല്‍ ബെംഗളൂരുവിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയയാണ് ഈ എഡിഷനില്‍ ജേതാവായത്. അവാര്‍ഡ് നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് മരിയ ജുവാന്‍ ജീവന്‍ രക്ഷാ പരിശീലന പരിപാടിയും. പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്ന #BeOneMovement ഉദ്യമത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു.

മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപ ഭൂഖണ്ഡം, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഴ്‌സുമാരടക്കം 2025-ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274854/aster-global-nursing-award-nominations-extended-until-march-9)