---
title: "കഞ്ചാവ് മിഠായികളുമായി ഒരാള്‍ പൊലീസ് പിടിയില്‍"
english_title: "Police arrest man with cannabis sweets at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275007/police-arrest-man-with-cannabis-sweets-at-kozhikkod"
published_at: "2025-03-07T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca7a63a7df7_mimi.JPG"
keywords: []
---

# കഞ്ചാവ് മിഠായികളുമായി ഒരാള്‍ പൊലീസ് പിടിയില്‍

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് നഗരത്തില്‍ പൊറ്റമ്മലില്‍ നിന്നും കഞ്ചാവ് മിഠായികള്‍ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിലുള്ള ലഹരി പിടികൂടിയത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് നഗരത്തില്‍ പൊറ്റമ്മലില്‍ നിന്നും കഞ്ചാവ് മിഠായികള്‍ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിലുള്ള ലഹരി പിടികൂടിയത്.

ഉത്തര്‍ പ്രദേശ് സ്വദേശി ആകാശിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം വരുന്ന മുപ്പത്തൊന്ന് മിഠായികള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പെട്ടിക്കടയിലൂടെയാണ് വില്‍പ്പന നടത്തിയത്. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെയായിരുന്നു ലക്ഷ്യം. സ്‌കൂള്‍ കോളേജ് പ്രദേശങ്ങളിലെ ചെറിയ കടകളിലാണ് വില്‍പ്പന.

ഉത്തരാഖണ്ഡില്‍ നിന്നാണ് കഞ്ചാവ് മിഠായി സംസ്ഥാനത്ത് എത്തുന്നത് മൊത്തമായി എത്തിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്‌ളേറ്റിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275007/police-arrest-man-with-cannabis-sweets-at-kozhikkod)