---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു"
english_title: "Perambra Grama Panchayat presented the budget for the financial year 2025-26"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275134/perambra-grama-panchayat-presented-the-budget-for-the-financial-year-2025-26"
published_at: "2025-03-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cae4ee951f9_aweqr.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡണ്ട് കെ.എം റീന ബജറ്റ് അവതരണം നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡണ്ട് കെ.എം റീന ബജറ്റ് അവതരണം നടത്തി.

ടൗണിലെ മാലിന്യ പ്രശ്‌ന പരിഹാരം, പഞ്ചായത്തിനെയും വാര്‍ഡുകളെയും മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ പഞ്ചായത്തിന് കഴിയും. തൊഴിലുറപ്പ് പദ്ധതി 2025 ഫെബ്രുവരി മാസം വരെ ചെലവഴിച്ച തുക 12,22,00,000 രൂപയാണ്. നിലവില്‍ 291397 തൊഴില്‍ ദിനങ്ങളും നല്‍കാന്‍ സാധിച്ചു. 24 റോഡുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ വലിയ രീതിയിലുള്ള ധന സഹായം നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചു. ആരോഗ്യമേഖലയില്‍ പുതിയൊരു ചുവടുവെപ്പ് നടത്താന്‍ പഞ്ചായത്തിന് കഴിഞ്ഞു.

വനിതകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിന് പ്രത്യക ജിം പേരാമ്പ്രയില്‍ ആരംഭിക്കുമെന്നും ബജറ്റില്‍ അവതരിപ്പിച്ചു. ഭിഷഗ്വര പദ്ധതി നടപ്പിലാക്കിയതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റ്, ലാബ് സൗകര്യം എന്നിവ ലഭ്യമാക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ അടക്കം എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനക്ഷേമം തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. വയോജനങ്ങള്‍ക്കായി ശാധ്വലം സായംപ്രഭഹോം നടപ്പിലാക്കാന്‍ കഴിഞ്ഞു. ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍മല ടൂറിസം, അടിസ്ഥാന സൗകര്യ വികസനവും, മറ്റ് നിര്‍മിതികള്‍ക്കുമായി രണ്ടേമുക്കാല്‍ കോടി രൂപ വകയിരുത്തി.

എല്ലാ അംഗന്‍വാടികളും സ്മാര്‍ട്ട് ആക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കുടിവെള്ള പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനവും നടന്നുവരുന്നു. 41 കുടുംബശ്രീകള്‍ക്ക് ലിങ്കേജ് ലോണ്‍ ആയി 4,46,00,000 രൂപ അനുവദിച്ചു.

കെ പ്രിയേഷ്, ശ്രീലജ പുതിയേടത്ത്, മിനി പൊന്‍പറ, വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, യു.സി അനീഫ, റെസ്മിന തങ്കേക്കണ്ടി, സെല്‍മ നന്‍മനക്കണ്ടി, ടി.കെ സത്യന്‍, പി ജോന, എം.കെ ഷൈനി, കെ നഫീസ, കെ.കെ അമ്പിളി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.എം റിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275134/perambra-grama-panchayat-presented-the-budget-for-the-financial-year-2025-26)