---
title: "വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി"
english_title: "Vishu hosted a non-toxic vegetable integrated farming planting festival meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27525/vishu-hosted-a-non-toxic-vegetable-integrated-farming-planting-festival-meppayoor"
published_at: "2022-02-21T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213345422de8_0000 WATERMARK.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉത്സവം നടത്തി

> **Lead Summary:** ** മേപ്പയ്യൂര്‍:** സംയോജിത കൃഷിയുടെ ഭാഗമായി വിഷുവിന് വിഷ രഹിത പച്ചക്കറി നടീല്‍ ഉത്സവം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഇ.ആര്‍ സെന്റര്‍ ബ്രാഞ്ചില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍:** സംയോജിത കൃഷിയുടെ ഭാഗമായി വിഷുവിന് വിഷ രഹിത പച്ചക്കറി നടീല്‍ ഉത്സവം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഇ.ആര്‍ സെന്റര്‍ ബ്രാഞ്ചില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത്, സംയോജിത കൃഷി ഏരിയാ കണ്‍വീനര്‍ കെ.പി. ബിജു, ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണന്‍, കെ.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. നയനം ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദീപ കേളോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27525/vishu-hosted-a-non-toxic-vegetable-integrated-farming-planting-festival-meppayoor)