---
title: "മികവാര്‍ന്ന വനിതകള്‍ക്ക് ആദരമൊരുക്കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി"
english_title: "Perambra Agricultural Welfare co-oparative Society honors outstanding women"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275287/perambra-agricultural-welfare-co-oparative-society-honors-outstanding-women"
published_at: "2025-03-08T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc04985e4f0_AGRI_ADARAM.jpg"
keywords: []
---

# മികവാര്‍ന്ന വനിതകള്‍ക്ക് ആദരമൊരുക്കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി

> **Lead Summary:** ** പേരാമ്പ്ര **: ലോക വനിത ദിനത്തില്‍ സമൂഹത്തിലെ രണ്ട് മികവാര്‍ന്ന വനിതകള്‍ക്ക് ആദരമൊരുക്കി പേരാമ്പ്രയിലെ പ്രമുഖ സഹകരണ സ്ഥാപനമായ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി.

## Article Content

** പേരാമ്പ്ര **: ലോക വനിത ദിനത്തില്‍ സമൂഹത്തിലെ രണ്ട് മികവാര്‍ന്ന വനിതകള്‍ക്ക് ആദരമൊരുക്കി പേരാമ്പ്രയിലെ പ്രമുഖ സഹകരണ സ്ഥാപനമായ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി.

സഹകരണ സാമൂഹ്യ ഭരണ രംഗങ്ങളില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായിമാറിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട അധ്യാപികയും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി. ആലീസ് മാത്യു, മൂന്ന് പതിറ്റാണ്ടിലധികം ഒരു സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് അതിനെ ജില്ലയിലെ മികച്ച സഹകരണസ്ഥാപനമാക്കുകയും വിരമിച്ച ശേഷം വനിതകളുടെ കൂട്ടായ്മയില്‍ ചക്കിട്ടപ്പാറ ആസ്ഥാനമായി ഒരു വനിത സഹകരണ സ്ഥാപനത്തിന് തുടക്കം കുറിക്കുകയും സംസ്ഥാന ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങളോടെ അറിയപ്പെടുന്ന സ്ഥാപനമാക്കി ഇതിനെ മാറ്റുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത എം.ജെ ത്രേസ്യാമ്മ എന്നീ വനിതാ രത്‌നങ്ങള്‍ക്കാണ് ആദരമൊരുക്കിയത്.

ചടങ്ങ് ഉദ്ഘാടനം ചെയ്ത പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കോളോത്ത് ഇരുവരെയും ആദരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് അലങ്കാര്‍ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു.

ഉമ്മര്‍ തണ്ടോറ, ഡോ. കെ. സനല്‍, കെ.കെ. ഫാത്തിമ, ഷാലി ജോസഫ്, കെ.കെ. ബാലന്‍, സി.കെ. ഷമീമ തുടങ്ങിയവര്‍ സംസാരിച്ചു. സൊസൈറ്റി ഡയറക്ടര്‍ ഇ.ടി. രഘു സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി പി. ഖുഷ്ബു നന്ദയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275287/perambra-agricultural-welfare-co-oparative-society-honors-outstanding-women)