---
title: "പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത്  ജോബ് ഫെസ്റ്റ് "
english_title: "Perambra Block Panchayat Job Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275302/perambra-block-panchayat-job-fest"
published_at: "2025-03-08T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc0dc90a11b_biok.JPG"
keywords: []
---

# പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത്  ജോബ് ഫെസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര: ** യുവതലമുറക്ക് തൊഴില്‍ മേഖലജോബ് ഫെസ്റ്റിലേക്ക് വഴികാട്ടിയായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 41 ല്‍പരം കമ്പനികള്‍ പങ്ങെടുത്തു.

## Article Content

**പേരാമ്പ്ര: ** യുവതലമുറക്ക് തൊഴില്‍ മേഖലജോബ് ഫെസ്റ്റിലേക്ക് വഴികാട്ടിയായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 41 ല്‍പരം കമ്പനികള്‍ പങ്ങെടുത്തു.

വിവിധയിടങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്ത തൊഴില്‍ മേളയില്‍ വിവിധ മേഘലകളിലായി 1250ല്‍ അധികം തൊഴില്‍ അവസരങ്ങളാണ് ഉള്ളത്. തൊഴില്‍ദായകരെയും തൊഴിലന്യഷകരേയും ഒരേ വേദിയില്‍ എത്തി അവരുടെ താല്പര്യത്തിനനുസരിച്ച് തൊഴില്‍ തെരെഞ്ഞെടുക്കാന്‍ ഇവിടെ അവസരമൊരുക്കിയിരിക്കുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വ്യപസായ വാണിജ്യ വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, ജില്ലാ കുടുംബശ്രീ മിഷന്‍, ഒഡാപെക് എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ജോബ് ഫെസ്റ്റ് 2025 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിച്ചത്.

പേരാമ്പ്ര ഡിഗ്നിറ്റി കോളെജില്‍ വെച്ച് നടന്ന ജോബ് ഫെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. വ്യപസായ വികസന ഓഫീസര്‍ വിശ്വന്‍ കോറോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.കെ പ്രമോദ്, കെ.കെ ബിന്ദു, കെ.സുനില്‍, സി.കെ ശശി, എന്‍.ടി ഷിജിത്ത്, ശാരദ പട്ടേരികണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് അധ്യക്ഷരായ കെ.സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ്, കെ. അജിത, കെ.കെ ലിസി, വഹീദ പാറേമ്മല്‍, സി.എം സനാതനന്‍, ഗിരിജ ശശി, പ്രഭാ ശങ്കര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന, ജില്ലാ എംപ്ലോയിമെന്റ് ഓഫീസര്‍ പി. സുരേഷ്, താലൂക്ക് വ്യപസായ ഓഫീസര്‍ കെ.ഷിബിന്‍, ബിഡിഒ പി. ഖാദര്‍, ജില്ലാ കുടുബശ്രീ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത, ഒഡാപെക്ക് കോഴിക്കോട് സെന്റര്‍ അഡ്മിന്‌സ്ട്രറ്റര്‍ കെ.ഹൃദ്യ, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ പി.വി സുഷമ, ഡിഗ്നിറ്റി കോളെജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മത് അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് ബിഡിഒ പി.കെ സുജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275302/perambra-block-panchayat-job-fest)