---
title: "ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ച യൂത്ത് ഫജര്‍ ക്ലമ്പ് ചാലിക്കരയില്‍ നടന്നു"
english_title: "The Youth Fajr Club announced by the District Muslim Youth League was held at Chalikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27539/the-youth-fajr-club-announced-by-the-district-muslim-youth-league-was-held-at-chalikara"
published_at: "2022-02-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62133c75ed5ba_0000 WATERMARK.jpg"
keywords: []
---

# ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ച യൂത്ത് ഫജര്‍ ക്ലമ്പ് ചാലിക്കരയില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര:** മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ സംശുദ്ധരാക്കാന്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ച യൂത്ത് ഫജര്‍ ക്ലമ്പ് ചാലിക്കരയില്‍ നടന്നു. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമദ് സിറാജ് ഫജര്‍ ക്ലമ്പ് ഉല്‍ഘാടനം ചെയ്തു. ആഷിഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ സംശുദ്ധരാക്കാന്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ച യൂത്ത് ഫജര്‍ ക്ലമ്പ് ചാലിക്കരയില്‍ നടന്നു. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമദ് സിറാജ് ഫജര്‍ ക്ലമ്പ് ഉല്‍ഘാടനം ചെയ്തു. ആഷിഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.

വെറുപ്പും വിദേശവും ഫാസിസവും മനുഷ്യനെ ധാര്‍മികതയില്‍ നിന്ന് അകറ്റുമ്പോള്‍ സ്‌നേഹത്തോടെയും ഐക്യത്തോടെയും ധാര്‍മികതയിലേക്കുള്ള തിരിച്ച് വരവാണ് കാലഘട്ടത്തിന്റെ ആവിശ്യമെന്ന് പി.സി. സിറാജ് പറഞ്ഞു.

മഹല്ല് ഖതീബ് മുഹമദലി ബാഖവി ക്ലാസ് എടുത്തു. ടി.കെ. ഇബ്രാഹിം, എസ്.കെ. അസ്സയിനാര്‍, പി.കെ.കെ. നാസര്‍, ടി.പി. അഷറഫ്. കെ.എം. ഷാമില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27539/the-youth-fajr-club-announced-by-the-district-muslim-youth-league-was-held-at-chalikara)