---
title: "കൂത്താളി പുറയങ്കോട് മഹാശിവക്ഷേത്രത്തില്‍ നാളെ ആയിരംകുടം അഭിഷേകം"
english_title: "A thousand-pot abhishekam ceremony tomorrow at the Maha Shiva temple in Koothali Purayangode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275391/a-thousand-pot-abhishekam-ceremony-tomorrow-at-the-maha-shiva-temple-in-koothali-purayangode"
published_at: "2025-03-08T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc6ec83618d_purayam.JPG"
keywords: []
---

# കൂത്താളി പുറയങ്കോട് മഹാശിവക്ഷേത്രത്തില്‍ നാളെ ആയിരംകുടം അഭിഷേകം

> **Lead Summary:** **കൂത്താളി : **കൂത്താളി പുറയങ്കോട് മഹാശിവക്ഷേത്രത്തില്‍ നാളെ ആയിരംകുടം അഭിഷേകം.

## Article Content

**കൂത്താളി : **കൂത്താളി പുറയങ്കോട് മഹാശിവക്ഷേത്രത്തില്‍ നാളെ ആയിരംകുടം അഭിഷേകം.

ചിരപുരാതനമായ പുറയന്‍കോട് മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് നാളെ വൈകുന്നേരം നാലുമണി മുതല്‍ ആയിരംകുടം അഭിഷേകം നടക്കുന്നത്.

രാവിലെ ഉഷ പൂജ, മഹാഗണപതിഹോമം, ഉച്ചക്ക് അന്നദാനം നാലുമണി മുതല്‍ ആയിരംകുടം അഭിഷേകം എന്നിങ്ങനെയാണ് ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഏളപ്പില്ലം ഡോക്ടര്‍ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275391/a-thousand-pot-abhishekam-ceremony-tomorrow-at-the-maha-shiva-temple-in-koothali-purayangode)