---
title: "പൊലീസ് അതിക്രമം: പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്"
english_title: "Police brutality: Police station march led by Purakamala Protection Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275405/police-brutality-police-station-march-led-by-purakamala-protection-committee"
published_at: "2025-03-09T00:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc9856d5d92_aporo.JPG"
keywords: []
---

# പൊലീസ് അതിക്രമം: പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

> **Lead Summary:** **കീഴ്പയ്യൂര്‍: **പുറക്കാമലയില്‍ കരിങ്കല്‍ ഖനന വിരുദ്ധ സമരം നടത്തുന്ന പുറക്കാമലസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ മേപ്പയ്യൂര്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും മാര്‍ച്ച് 15 ന് ശനിയാഴ്ച്ചകാലത്ത് 10 മണിക്ക് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു.

## Article Content

**കീഴ്പയ്യൂര്‍: **പുറക്കാമലയില്‍ കരിങ്കല്‍ ഖനന വിരുദ്ധ സമരം നടത്തുന്ന പുറക്കാമലസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ മേപ്പയ്യൂര്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും മാര്‍ച്ച് 15 ന് ശനിയാഴ്ച്ചകാലത്ത് 10 മണിക്ക് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു.

പുറക്കാമല സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയും സമരത്തില്‍ പങ്കെടുക്കുന്ന നാട്ടുകാര്‍ക്കെതിരെയും പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൂന്നൂറിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും പലരുടെയും പേരില്‍ നാലും അഞ്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ജാമ്യം കിട്ടാത്തവകുപ്പുകള്‍ചേര്‍ത്താണ് പൊലീസ് കേസെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

സംരക്ഷണസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പാതിരാവില്‍ പോലും റൈഡ് നടത്തുന്നുവെന്നും വാതില്‍ തല്ലിപ്പൊളിക്കുകയും വീടിനുനേരെ അക്രമം നടത്തുകയും വീട്ടില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിന്ദ്യമായ സമീപനമാണ് ഉണ്ടാകുന്നതെന്നും നിരപരാധികളെ വീട് റൈഡ്‌ചെയ്തുപിടിച്ചു കൊണ്ടുപോകുന്നുവെന്നു മാത്രമല്ല സംഭവസ്ഥലത്തോ പരിസരത്തോ ഇല്ലാത്തവരുടെ പേരില്‍ പോലും പൊലീസ് കള്ളക്കേസെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുപ്രസിദ്ധമായ അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് പൊലീസ് സൃഷ്ടിക്കുന്നതെന്നും ഏറ്റവും ഒടുവിലായി നാലുദിവസം മുമ്പ് 15 വയസ് മാത്രം പ്രായമുള്ള പത്താം തരം വിദ്യാര്‍ത്ഥിയെ മേപ്പയ്യൂര്‍ സര്‍ക്കിള്‍ ഇന്‍പെക്ടറും, സബ്ഇന്‍ പെക്ടറും, അടക്കവും, മറ്റു പൊലീസുകാരും ചേര്‍ന്ന് കഴുത്തിന് പിടിച്ച് പൊലീസ് വാനിലേക്കെറിഞ്ഞുവെന്നും വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സതേടേണ്ടുന്ന അവസ്ഥവന്നുവെന്നും കഴിഞ്ഞ ദിവസവും സമരസമിതിപ്രവര്‍ത്തകരായ പലരുടെയും വീടുകളില്‍ പൊലീസ് കയറിനിരങ്ങുകയാണെന്നും അവര്‍ പറഞ്ഞു.

സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസിന്റെ കാടത്തം അവസാനിപ്പിക്കുക, ബലം പ്രയോഗിച്ച് നിരപരാധികളെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോകുന്നത് പൊലീസ് അവസാനിപ്പിക്കുക; പുറക്കാമല സംരക്ഷണസമിതി നേതാക്കളെ പൊലീസ് വേട്ടയാടുന്നത് നിര്‍ത്തുക, ക്വാറി മാഫിയാസംഘം സംരക്ഷണ സമിതിപ്രവര്‍ത്തകര്‍ക്കെതിരെ വീടാക്രമണം ഉള്‍പ്പെടെ നിരവധി തവണ നടത്തിയ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കുക, മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കുന്ന പരാതിയില്‍ പൊലീസ് കേസെടുക്കുക, പൊലീസും ക്വാറി മാഫിയയും, ഗുണ്ടകളും ചേര്‍ന്നുള്ള കൂടുകെട്ട് അവസാനിപ്പിക്കുക, ഈ മക്കൂട്ട് സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കുക, കുട്ടികളുടെ അവകാശങ്ങളുടെ നഗ്‌നമായ ലംഘനം നടന്ന പൊലീസ് നായാട്ടിനെതിരെ ഉടന്‍ നടപടി എടുക്കുക എന്നിവയാണ് സംരക്ഷണ സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

പരിസ്ഥിതി പ്രാധാന്യമുള്ള പുറക്കാമലയില്‍ കരിങ്കല്‍ ഖനനത്തിനെതിരെ വര്‍ഷങ്ങളായി സമരം നടക്കുകയാണെന്നും അടുത്ത കാലത്തായി സമരം കൂടുതല്‍ ശക്തമാവുകയും ജനകീയമാവുകയും ചെയ്തിട്ടുണ്ട്. പുറക്കാമലസംരക്ഷിക്കാന്‍ഒരുനാട് മുഴുവന്‍ ഒറ്റക്കെട്ടായി സമരമുന്നണിയില്‍ അണിനിരന്നിട്ടുണ്ടെന്നും പുറക്കാമലയിലെ പതിനാലോളം ഏക്കര്‍ നി'കെ.ഭൂമിക്ക്ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കിയാണ് ക്വാറി മാഫിയ കൈവശപ്പെടുത്തിയതെന്നും സംസ്ഥാന പാരിസ്ഥിതി ആഘാത പഠനഅതോറിറ്റിയില്‍ നിന്നുംപരിസ്ഥിതി ക്ലിയറന്‍സ് നേടിയത് ക്വാറിമാഫിയാ സംഘം തെറ്റായവിവരങ്ങള്‍ നല്‍കിയും ശരിയായവിവരങ്ങള്‍ മറച്ചുവെച്ചുമാണെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്ടുകാരനായ എംപി ബാലന്‍ ക്വാറിലൈസന്‍സ് നേടിയത് ,പ്രസ്സുതസ്ഥലത്തേക്ക് പ്രവേശിക്കാനുള്ളവഴി ലൈസന്‍സ് ലഭിക്കുമ്പോള്‍ കാണിച്ചിട്ടില്ല. പൊലീസിന്റെ അതിക്രമത്തിനെതിരെ ജനപ്രതിനിധികള്‍ രംഗത്തുവന്നിട്ടുണ്ട്. പൊലീസിന്റെ അതിക്രമത്തിനെതിരെനാട്ടിലെങ്ങും ജനരോഷമുണര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മാര്‍ച്ച് 15 ന് പുറക്കാമല സംരക്ഷണ സമിതിയുടെനേതൃത്വത്തില്‍നടക്കുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ പുറക്കാമലസംരക്ഷണ സമിതിയോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പുറക്കാമല സംരക്ഷണ സമിതി കണ്‍വീനര്‍ എം.എം. പ്രജീഷ്, ചെയര്‍മാന്‍ ഇല്യാസ് ഇല്ലത്ത്, കെ. ലോഹ്യ, വി.എ. ബാലകൃഷ്ണന്‍, എ.കെ. ബാലകൃഷ്ണന്‍, കീഴ്‌പോട്ട് മെയ്തീന്‍, എം.കെ. മുരളീധരന്‍, വി.പി. മോഹനന്‍, കെ.കെ രവിത, എ.ടി. ബാബു, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വി.എ. അസൈനാര്‍, നാരായണന്‍ മേലാട്ട്, പി. സിറാജ്, അമ്മത് കീഴ്‌പോട്ട്, ഒ ശശി, നൗഷാദ് വാളിയില്‍, കെ. ശശി, പി. മജീദ്, രാജീവന്‍ പാറക്കണ്ടി, അബ്ദുള്ള മണ്ണത്തുറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275405/police-brutality-police-station-march-led-by-purakamala-protection-committee)