---
title: "അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് കെഎസ്എസ്പിഎ "
english_title: "KSSPA celebrates International Women's Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275492/ksspa-celebrates-international-womens-day-at-perambra"
published_at: "2025-03-09T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd41518f268_muttu.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് കെഎസ്എസ്പിഎ 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എം കുഞ്ഞിമുത്തു ഉദ്ഘാടനം ചെയ്തു. ഇ.എം പത്മിനി അധ്യക്ഷത വഹിച്ചു. സ്ത്രീ ജീവിതം - അതിരുകളില്ലാത്ത ആകാശം, എന്ന വിഷയത്തില്‍ കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പുവ്വത്തില്‍ ക്ലാസെടുത്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എം കുഞ്ഞിമുത്തു ഉദ്ഘാടനം ചെയ്തു. ഇ.എം പത്മിനി അധ്യക്ഷത വഹിച്ചു. സ്ത്രീ ജീവിതം - അതിരുകളില്ലാത്ത ആകാശം, എന്ന വിഷയത്തില്‍ കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പുവ്വത്തില്‍ ക്ലാസെടുത്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍, ജില്ലാ സെക്രട്ടറി ഒ.എം രാജന്‍, ഇ.കെ ബാലന്‍, സി.കെ രാഘവന്‍, മഹിമ രാഘവന്‍ നായര്‍, വി.പി പ്രസാദ്, കെ.പി സുലോചന, ആലീസ് മാത്യു, നളിനി നല്ലൂര്‍, കെ മഞ്ജുള, എ വത്സല എന്നിവര്‍ സംസാരിച്ചു.

സമഗ്ര സംഭാവനയ്ക്കുള്ള യു.എ ഖാദര്‍ അവാര്‍ഡ് നേടിയ ശ്രീധരന്‍ നൊച്ചാട്, ഭരതനാട്യം അരങ്ങേറിയ കെഎസ്എസ്പിഎ മെമ്പര്‍മാരായ പ്രസന്ന, പത്മിനി എന്നിവരെയും സംസ്ഥാനസമ്മേളനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച മറ്റു വനിത അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275492/ksspa-celebrates-international-womens-day-at-perambra)