---
title: "രണ്ടാം വയസ്സില്‍ മെമ്മറി ടെസ്റ്റില്‍ ഇന്ത്യ ബുക്ക് റെക്കോഡില്‍ ഇടം നേടീയ മെല്‍വിന്‍ മനോജിനെ അനുമോദിച്ചു "
english_title: "Melvin Manoj congratulates India Book Record holder on memory test at age 2"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27553/melvin-manoj-congratulates-india-book-record-holder-on-memory-test-at-age-2"
published_at: "2022-02-21T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62134b9782028_0000 WATERMARK.jpg"
keywords: []
---

# രണ്ടാം വയസ്സില്‍ മെമ്മറി ടെസ്റ്റില്‍ ഇന്ത്യ ബുക്ക് റെക്കോഡില്‍ ഇടം നേടീയ മെല്‍വിന്‍ മനോജിനെ അനുമോദിച്ചു 

> **Lead Summary:**  **കാരയാട് :** രണ്ടാം വയസ്സില്‍ മെമ്മറി ടെസ്റ്റില്‍ ഇന്ത്യ ബുക്ക് റെക്കോഡില്‍ ഇടം നേടീയ മെല്‍വിന്‍ മനോജിനെ അനുമോദിച്ചു. വാക്കുകള്‍ക്കും വരകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായി കാരയടിന്റെ അഭിമാനം വാനോളമുയര്‍ത്തി ഭാവിയുടെ വാഗ്ദാനമായി മാറിയിരിക്കുകയാണ് മെല്‍വിന്‍ മനോജ്. ഒരു വയസ്സും പതിനൊന്നു മാസവും മാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കി ബുക്ക് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സില്‍ തന്റെതായ ഒരിടം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

## Article Content

 **കാരയാട് :** രണ്ടാം വയസ്സില്‍ മെമ്മറി ടെസ്റ്റില്‍ ഇന്ത്യ ബുക്ക് റെക്കോഡില്‍ ഇടം നേടീയ മെല്‍വിന്‍ മനോജിനെ അനുമോദിച്ചു. വാക്കുകള്‍ക്കും വരകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായി കാരയടിന്റെ അഭിമാനം വാനോളമുയര്‍ത്തി ഭാവിയുടെ വാഗ്ദാനമായി മാറിയിരിക്കുകയാണ് മെല്‍വിന്‍ മനോജ്. ഒരു വയസ്സും പതിനൊന്നു മാസവും മാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കി ബുക്ക് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സില്‍ തന്റെതായ ഒരിടം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഇത്തരമൊരു നേട്ടം നമ്മുടെ നാടിന്റെ ചരിത്രത്തിലാദ്യമായാണ്. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മെല്‍വിന്‍ മിടുക്കിയാണ്. നിര്‍ബന്ധിച്ച് ആരും ഒന്നും തന്നെ പഠിപ്പിച്ചു കൊടുക്കാറില്ല. മെല്‍വിനിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി അമ്മ ലിജിനയാണ് സാദാസമയം കൂടെയുള്ളത്. സച്ചിനെയും ഗാന്ധിജിയെയും മദര്‍ തെരേസയും തുടങ്ങി പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ ഒരുതവണ കാണിച്ചു കൊടുത്താല്‍ അത് ആരൊക്കെയെന്നു അമാന്തിക്കാതെ മെല്‍വിന്‍ എന്ന കൊച്ചുമിടുക്കി നമുക്ക് പറഞ്ഞു തരും.

വാഹനങ്ങള്‍, പതിനാലോളം രാജ്യങ്ങളുടെ പതാകകള്‍, അനേകം പക്ഷികള്‍, സംഗീത ഉപകരണങ്ങള്‍, പല പല രാജ്യങ്ങളുടെ കറന്‍സികള്‍, അനേകം മൃഗങ്ങള്‍, ഒട്ടനവധി പ്രഗല്‍ഭന്‍മാരായ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവയെല്ലാം മെല്‍വിന്‍ മനോജിന്റെ ഓര്‍മ്മയില്‍ ഭദ്രമാണ്.

മെല്‍വിന്‍ മനോജിനെ പ്രവാസി കാരയാട് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു. ജോയിന്‍ സെക്രട്ടറി ജലീല്‍ കുനിക്കാട്ട് ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് നവീന്‍ ചാത്തോത്ത് (കുവൈത്ത് ചാപ്പ്റ്റര്‍ സെക്രട്ടറി), അബ്ദുല്‍ സലാം ചാത്തോത്ത് (യുഎഇ ചാപ്പ്റ്റര്‍ അംഗം), മുജു കാരയാട് (സൗദി ചാപ്പ്റ്റര്‍ അംഗം), ടി.കെ. പ്രജീഷ് (ബഹ്‌റെന്‍ ചാപ്പ്റ്റര്‍ അംഗം), ബഷീര്‍ കല എന്നിവര്‍ പങ്കെടുത്തു.

പ്രവാസി കാരയാട് കൂട്ടായ്മയിലെ (ഖത്തര്‍ ചാപ്റ്റര്‍) നിറസാന്നിധ്യമായ നടുവിലെ പൊയിലിങ്ങല്‍ മനോജിന്റെയും ലിജിനയുടെയും ഇളയ മകളാണ് മെല്‍വിന്‍ എന്ന ഈ കൊച്ചുമിടുക്കി. എറണാകുളം മഹാരാജാസില്‍ സുവോളജി വിഭാഗം രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ മെര്‍ലിന്‍ മനോജ് സഹോദരിയുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27553/melvin-manoj-congratulates-india-book-record-holder-on-memory-test-at-age-2)