---
title: "എരവട്ടൂര്‍ ജനകീയ വായനശാല വനിതാദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Eravattoor Public Library organized Women's Day celebration "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275530/eravattoor-public-library-organized-womens-day-celebration"
published_at: "2025-03-09T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd647767791_era.jpg"
keywords: []
---

# എരവട്ടൂര്‍ ജനകീയ വായനശാല വനിതാദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ലഹരി ഉപയോഗം മൂലം ഉയര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ തകര്‍ച്ചയും ദിവസേന കൂടുതല്‍ ഭീതിജനകമാകുകയാണ്. ഇതിനെ നേരിടാന്‍ നിയമ സംവിധാനങ്ങള്‍ മാത്രം പോരെന്നും കുടുംബം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടല്‍ എന്നിവയുടെ സമന്വിതമായ ശ്രമം അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ലഹരി ഉപയോഗം മൂലം ഉയര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ തകര്‍ച്ചയും ദിവസേന കൂടുതല്‍ ഭീതിജനകമാകുകയാണ്. ഇതിനെ നേരിടാന്‍ നിയമ സംവിധാനങ്ങള്‍ മാത്രം പോരെന്നും കുടുംബം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടല്‍ എന്നിവയുടെ സമന്വിതമായ ശ്രമം അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വനജ ആനേരി അധ്യക്ഷത വഹിച്ചു. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍, കൗണ്‍സലിംഗ് സെഷനുകള്‍, കുടുംബശ്രീയുടെയും സാമൂഹിക സംഘടനകളുടെയും ഇടപെടല്‍ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

ടി.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി ബാലന്‍ അടിയോടി, വാര്‍ഡ് അംഗം കെ.കെ. പ്രേമന്‍, വിജയശ്രീ രാജീവ് എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം ബാബുവിനെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275530/eravattoor-public-library-organized-womens-day-celebration)