---
title: "എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍"
english_title: "Youth arrested with ganja in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275661/youth-arrested-with-ganja-in-eravattur"
published_at: "2025-03-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce7fb3bbcfb_ganja.JPG"
keywords: []
---

# എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര : **എരവട്ടൂര്‍ കനാല്‍മുക്കില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് ഷമീം ആണ് കഞ്ചാവ് സഹിതം പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര : **എരവട്ടൂര്‍ കനാല്‍മുക്കില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് ഷമീം ആണ് കഞ്ചാവ് സഹിതം പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ഇയാള്‍, ബിരിയാണി മസാല പാക്കിംഗിന്റെ മറവിലാണ് കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തിയിരുന്നത്. ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര എസ്‌ഐ പി ഷമീറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ സനേഷും സംഘവും മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ മുറിയിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ലഹരി വില്‍പനക്കാരെപ്പറ്റി വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275661/youth-arrested-with-ganja-in-eravattur)