---
title: " റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു"
english_title: "Road renovation work has begun at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275690/road-renovation-work-has-begun-at-perambra"
published_at: "2025-03-10T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce99bd1bb38_amk.jpg"
keywords: []
---

#  റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര : **ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തി നടത്തുന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വഞ്ചിപ്പാറ - പൂമരം റോഡിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചു.

## Article Content

**പേരാമ്പ്ര : **ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തി നടത്തുന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വഞ്ചിപ്പാറ - പൂമരം റോഡിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചു.

പാലേരി ഒറ്റക്കണ്ടം റോഡിനെയും വടക്കുമ്പാട് ഗോപുരത്തിലിടം പന്തിരിക്കര റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു.

എം.ടി. കുഞ്ഞി കൃഷ്ണന്‍, പി.ടി. രവി, ദേവരാജ് കന്നാട്ടി, ടി.കെ വിനോദന്‍, എം.എന്‍ രുഗ്മിണി, എം.ടി മനോജ്, സതി വസന്ത്, ജിസ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275690/road-renovation-work-has-begun-at-perambra)