---
title: "എംഐഎം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു"
english_title: "MIM Bahrain Chapter organized Iftar meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275692/mim-bahrain-chapter-organized-iftar-meet"
published_at: "2025-03-10T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce9ce69641b_IFTTAR.JPG"
keywords: []
---

# എംഐഎം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ബഹറൈന്‍:** എംഐഎം ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കപ്പാളം റസ്റ്റോറന്റില്‍ സജ്ജീകരിച്ച ഇഫ്താര്‍ മീറ്റില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു.

## Article Content

**ബഹറൈന്‍:** എംഐഎം ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കപ്പാളം റസ്റ്റോറന്റില്‍ സജ്ജീകരിച്ച ഇഫ്താര്‍ മീറ്റില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു.

സാമൂഹ്യ സാമുദായിക രംഗങ്ങളില്‍ 25 വര്‍ഷങ്ങളില്‍ അധികമായി പ്രവര്‍ത്തിച്ച പി. ഇമ്പിച്ചി മമ്മു വെള്ളിയൂര്‍, മുഖ്യാതിഥി കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീര്‍ എന്നിവരെ എ.സി.എ. ബക്കര്‍ പരിചയപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നാസര്‍ കൊയിലോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസീസ് മൂലാട്, ഇ.സി നവാസ് , കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

അഷ്‌റഫ് അയനിക്കല്‍, ഫിറോസ് ആപ്പറ്റ എന്നിവര്‍ അതിഥികള്‍ക്ക് മൊമെന്റോ നല്കി. എം.ടി നജീബ് , എംടി നദീര്‍, ബഷീര്‍ ആപ്പറ്റ,ബക്കര്‍ പി.സിഉമ്മര്‍, സിദ്ദീഖ് ആശാരിക്കല്‍, റഫീക്ക് കായക്കീല്‍ സാജിത ബക്കര്‍, കുത്സു ഫിറോസ്,ഷബ് ല നദീര്‍, ഷിയാന റഫീഖ്,നസ്‌റിന്‍ ആമിര്‍,സാക്കിയ ബഷീര്‍ എന്നിവര്‍ നിയന്ത്രിച്ചു.സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗം മജീദ് മൂലാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275692/mim-bahrain-chapter-organized-iftar-meet)