---
title: "ലഹരിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് രംഗത്ത്"
english_title: "Traders and Industrialists Coordination Committee Youth Wing takes action against drug addiction at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275708/traders-and-industrialists-coordination-committee-youth-wing-takes-action-against-drug-addiction-at-perambra"
published_at: "2025-03-10T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cea8fa72ec7_p_jam.jpg"
keywords: []
---

# ലഹരിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് രംഗത്ത്

> **Lead Summary:** **പേരാമ്പ്ര: **യുവ തലമുറയെ തകര്‍ക്കുന്ന ലഹരിക്കെതിരെ പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. ലഹരി പൂര്‍ണമായി ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബൈക്ക് റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

## Article Content

**പേരാമ്പ്ര: **യുവ തലമുറയെ തകര്‍ക്കുന്ന ലഹരിക്കെതിരെ പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. ലഹരി പൂര്‍ണമായി ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബൈക്ക് റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച റാലി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന വിശദീകരണ യോഗവും പ്രതിജ്ഞയും പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു.

ഒ.പി. മുഹമ്മദ്, എന്‍.പി. വിധു, ഷരീഫ് ചീക്കിലോട്, സാജിത്ത് ഊരാളത്ത്, വി.എന്‍. നൗഫല്‍, സി.എം. അഹമ്മദ് കോയ, കിങ് മുഹമ്മദ്, പി.കെ. രാജീവന്‍, ജലജ ചന്ദ്രന്‍, സലിം മിലാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275708/traders-and-industrialists-coordination-committee-youth-wing-takes-action-against-drug-addiction-at-perambra)