---
title: "അന്താരാഷ്ട്ര വനിതാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ച് കേരള മഹിളാ സംഘം "
english_title: "Kerala Mahila Sangham organized a seminar on International Women's Day at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275724/kerala-mahila-sangham-organized-a-seminar-on-international-womens-day-at-kozhikkod"
published_at: "2025-03-10T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ceb31e30e7e_women.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ച് കേരള മഹിളാ സംഘം 

> **Lead Summary:** **കോഴിക്കോട് : **അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരള മഹിളാ സംഘം കോഴിക്കോട് ജില്ലയില്‍ അന്താരാഷ്ട്ര വനിതാദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : **അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരള മഹിളാ സംഘം കോഴിക്കോട് ജില്ലയില്‍ അന്താരാഷ്ട്ര വനിതാദിനാചരണം സെമിനാര്‍ സംഘടിപ്പിച്ചു.

കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സ്വര്‍ണ്ണലത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ. നാസര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ. അജിന, എഐബിഎ ജില്ലാ ജോയിന്റ്  സെക്രട്ടറി പി. അനുഷ, മഹിളാ സംഘം നേതാക്കളായ പി.പി വിമല, റീന സുരേഷ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ടി. ഭാരതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആശ ശശാങ്കന്‍ നന്ദിയും പറഞ്ഞു. സംസു കൊടുമന, പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275724/kerala-mahila-sangham-organized-a-seminar-on-international-womens-day-at-kozhikkod)