---
title: "പ്രതിഷ്ഠാദിന മഹോസവം; ഫണ്ട് സമാഹരണത്തിന് തുടക്കമായി"
english_title: "Foundation Day Celebration; Fundraising Begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275735/foundation-day-celebration-fundraising-begins"
published_at: "2025-03-10T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cebbcb663f5_found.jpg"
keywords: []
---

# പ്രതിഷ്ഠാദിന മഹോസവം; ഫണ്ട് സമാഹരണത്തിന് തുടക്കമായി

> **Lead Summary:** **കിഴക്കന്‍ പേരാമ്പ്ര** : കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 23 മുതല്‍ 26 വരെ നടത്തുന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടത്തപ്പെടുന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ സര്‍പ്പബലി, നാമജപ ഘോഷയാത്ര, തായമ്പക, മെഗാ തിരുവാതിര, പ്രാദേശിക കലാപരിപാടികള്‍, അന്നദാനം കൃഷ്ണനാട്ടം എന്നിവ നടക്കും. പ്രതിഷ്ഠാദിന ഉത്സവാഘോഷത്തിന്റെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ആദ്യഫണ്ട് സമാഹരണം കേളോത്ത് ബാലമാരാറില്‍ന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വി.ഡി പ്രേമരാജന്‍, കെ.സി. ഷജിത്ത് കുമാര്‍, ഇ.ജി. വിജയകുമാര്‍, തങ്കം മാരസ്യാര്‍, ശ്രീധരന്‍ കേളോത്ത്, മാധവ മാരാര്‍, മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**കിഴക്കന്‍ പേരാമ്പ്ര** : കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 23 മുതല്‍ 26 വരെ നടത്തുന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടത്തപ്പെടുന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ സര്‍പ്പബലി, നാമജപ ഘോഷയാത്ര, തായമ്പക, മെഗാ തിരുവാതിര, പ്രാദേശിക കലാപരിപാടികള്‍, അന്നദാനം കൃഷ്ണനാട്ടം എന്നിവ നടക്കും. പ്രതിഷ്ഠാദിന ഉത്സവാഘോഷത്തിന്റെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ആദ്യഫണ്ട് സമാഹരണം കേളോത്ത് ബാലമാരാറില്‍ന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വി.ഡി പ്രേമരാജന്‍, കെ.സി. ഷജിത്ത് കുമാര്‍, ഇ.ജി. വിജയകുമാര്‍, തങ്കം മാരസ്യാര്‍, ശ്രീധരന്‍ കേളോത്ത്, മാധവ മാരാര്‍, മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275735/foundation-day-celebration-fundraising-begins)