---
title: " റംസാന്‍ റിലീഫ് ഇഹാസ-2025 പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി തുടക്കം കുറിച്ചു."
english_title: "Karunya Muslim Relief Committee launches Ramzan Relief Ehasa-2025 activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275743/karunya-muslim-relief-committee-launches-ramzan-relief-ehasa-2025-activities"
published_at: "2025-03-10T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cec379040bc_ramzhan.jpg"
keywords: []
---

#  റംസാന്‍ റിലീഫ് ഇഹാസ-2025 പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി തുടക്കം കുറിച്ചു.

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂരില്‍ റംസാന്‍ റിലീഫ് ഇഹാസ-2025 പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **വെള്ളിയൂരില്‍ റംസാന്‍ റിലീഫ് ഇഹാസ-2025 പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി തുടക്കം കുറിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ റിലീഫ് കമ്മറ്റി സാമൂഹിക സാംസ്‌കാരി ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

അഗതികള്‍, അശരണര്‍, രോഗികള്‍ ഇവര്‍ക്കുള്ള റംസാന്‍ കിറ്റുകളാണ് വിതരണം ചെയ്തത്. ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയും നല്‍കുന്നു.

എസ്‌വൈഎസ് ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ റിലിഫ് കമ്മറ്റി പ്രസിഡണ്ട് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുബശിര്‍ വാഫി റിലീഫ് സന്ദേശം നല്‍കി.

മഹല്ല് പ്രസിഡണ്ട് കെ.സി. മജീദ്, കാരുണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജനറല സെക്രട്ടറി കെ.ടി. അസ്സന്‍, പി.സി. അബ്ദുറഹിമാന്‍ മുസ്ല്യാര്‍, വി.പി. ഇസ്മായില്‍, പി.എം. ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പി കുഞ്ഞമ്മത് കുട്ടി ഹാജിക്ക് വേണ്ടി ഫണ്ട് കൈമാറി. പി.കെ. അസ്ബീര്‍, വി.പി. നസീര്‍, പി.സി. ഇബ്രാഹിം പടിഞ്ഞാറയില്‍ മുസ്സ, ടി, ഷാഹില്‍, കെ.കെ. മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275743/karunya-muslim-relief-committee-launches-ramzan-relief-ehasa-2025-activities)