---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു "
english_title: "World Mother Language Day was celebrated at AUP School, Valiyakode perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27583/world-mother-language-day-was-celebrated-at-aup-school-valiyakode-perambra"
published_at: "2022-02-21T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621367727f643_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പരിപാടി വാര്‍ഡ് അംഗം ബിന്ദു അമ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പരിപാടി വാര്‍ഡ് അംഗം ബിന്ദു അമ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് മുഹമ്മദ് നംഫാദ് പ്രഭാഷണവും ആര്‍.ബി. റിയ, എസ്.ആര്‍. പാര്‍വ്വണ എന്നിവരുടെ കവിതാലാപനവും നടത്തി. കൂടാതെ പോസ്റ്റര്‍ നിര്‍മാണം, ഉപന്യാസ രചന തുടങ്ങിയ പരിപാടികളും നടത്തി. ബിആര്‍സി ട്രയിനര്‍ കെ. സത്യന്‍, നീതസിത്താര, കെ. ഷീബ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27583/world-mother-language-day-was-celebrated-at-aup-school-valiyakode-perambra)