---
title: "അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളാല്‍ ശ്രദ്ദേയമായി"
english_title: "International Women's Day was marked by various events at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275873/international-womens-day-was-marked-by-various-events-at-perambra"
published_at: "2025-03-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfd9d94a3bc_flash.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളാല്‍ ശ്രദ്ദേയമായി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര ഗവ. സികെജി കോളെജിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര ഗവ. സികെജി കോളെജിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു.

വിവിധ ദിവസങ്ങളിലായി ഫ്‌ലാഷ് മോബ്, സ്ട്രീറ്റ് പ്ലേ, ഉപന്യാസരചന മത്സരം, ബോധവത്കരണ ക്ലാസ് എന്നിവ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. വനിത ദിനാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പി.കെ. രജിത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വനിത ദിന സന്ദേശം നല്‍കി. അംഗം കെ.കെ. വിനോദന്‍, സികെജി കോളെജ് അസി. പ്രഫസര്‍ പി. ധന്യ, ഐസിഡിഎസ് സിഡിപിഒ പി. ജമീല, കൗണ്‍സിലര്‍ പി. അനുശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

സികെജി കോളെജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റീജ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി. സുഷമ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും സ്ട്രീറ്റ് പ്ലേയും അവതരിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായ് ഉപന്യാസരചന മത്സരവും ബുധനാഴ്ച ബോധവത്കരണ ക്ലാസും നടത്തപ്പെടും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275873/international-womens-day-was-marked-by-various-events-at-perambra)