---
title: "ലോക മാതൃഭാഷാദിനത്തില്‍ കടിയങ്ങാട് എല്‍പി സ്‌കൂളില്‍ സാഹിത്യമരം ഒരുക്കി "
english_title: "Literary tree was prepared at Katiyangad LP School on the World Mother Language Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27588/literary-tree-was-prepared-at-katiyangad-lp-school-on-the-world-mother-language-day"
published_at: "2022-02-21T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62136f4de6e9d_0000 WATERMARK.jpg"
keywords: []
---

# ലോക മാതൃഭാഷാദിനത്തില്‍ കടിയങ്ങാട് എല്‍പി സ്‌കൂളില്‍ സാഹിത്യമരം ഒരുക്കി 

> **Lead Summary:** **കടിയങ്ങാട്:** ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ സാഹിത്യമരം ഒരുക്കി. സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍, മലയാള അക്ഷരങ്ങള്‍ എന്നിവ ചേര്‍ത്ത് സാഹിത്യ മരവും ഭാഷാ പ്രതിജ്ഞയും നടത്തി. പരിപാടി പ്രധാനധ്യാപിക വി.പി. സുമ ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്:** ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് കടിയങ്ങാട് എല്‍പി സ്‌കൂളില്‍ സാഹിത്യമരം ഒരുക്കി. സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍, മലയാള അക്ഷരങ്ങള്‍ എന്നിവ ചേര്‍ത്ത് സാഹിത്യ മരവും ഭാഷാ പ്രതിജ്ഞയും നടത്തി. പരിപാടി പ്രധാനധ്യാപിക വി.പി. സുമ ഉദ്ഘാടനം ചെയ്തു.

മലയാളം വേദിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്ക് കെ.കെ. ദീപേഷ് കുമാര്‍ നേതൃത്വം നല്‍കി. വിജേഷ് കുമാര്‍, അബ്ദുള്‍ റഷീദ്, കെ.എം. ദിവ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27588/literary-tree-was-prepared-at-katiyangad-lp-school-on-the-world-mother-language-day)