---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് ധര്‍ണ സംഘടിപ്പിച്ച് ഐഎന്‍ടിയുസി "
english_title: "INTUC organizes dharna at Changaroth Grama Panchayat Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275882/intuc-organizes-dharna-at-changaroth-grama-panchayat-office"
published_at: "2025-03-11T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfe23242848_dharna.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് ധര്‍ണ സംഘടിപ്പിച്ച് ഐഎന്‍ടിയുസി 

> **Lead Summary:** **കടിയങ്ങാട് : **ഐഎന്‍ടിയുസി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**കടിയങ്ങാട് : **ഐഎന്‍ടിയുസി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു.

ആശാ വര്‍ക്കര്‍ മാരുടെ ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുക, ആശാ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയില്‍ ഒരു മാസമായി ആശ വര്‍ക്കേര്‍സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തിയത്.

ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വി.പി. ഇബ്രാഹിം, എന്‍.പി. വിജയന്‍, ഇ.ടി. സരീഷ്, വി.കെ ഗീത, സി.കെ രാഘവന്‍, ശൈലജ ചെറുവോട്ട്, കെ.വി. രാഘവന്‍, ഹരീന്ദ്രന്‍ വാഴയില്‍, എന്‍ ജയശീലന്‍, കെ.കെ. ലീല, കെ.എം ശങ്കരന്‍, സി.കെ പുഷ്പ, ഒ.പി. ശ്രീജ, കെ.ടി. രവീന്ദ്രന്‍, പി.കെ ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275882/intuc-organizes-dharna-at-changaroth-grama-panchayat-office)