---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി"
english_title: "Organic Vegetable Harvest Festival was held at AUP School, Valyakode perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27595/organic-vegetable-harvest-festival-was-held-at-aup-school-valyakode-perambra"
published_at: "2022-02-21T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213730a24118_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ഹരിയാലി ഹരിത സേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ. സുബൈദ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ വെണ്ട, പയര്‍, ചീര, വഴുതന, പച്ചമുളക്, തക്കാളി, പാവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ഹരിയാലി ഹരിത സേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ. സുബൈദ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ വെണ്ട, പയര്‍, ചീര, വഴുതന, പച്ചമുളക്, തക്കാളി, പാവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

പിടിഎ പ്രസിഡന്റ് കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ. അന്‍സാര്‍, വി.കെ. സന്ദേശ്, ജുനൈസ്, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹരിയാലി ഹരിത സേന സ്‌കൂള്‍ കോഡിനേറ്റര്‍ കെ.കെ. ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ അശ്വിന്‍ ജി ഗോവിന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27595/organic-vegetable-harvest-festival-was-held-at-aup-school-valyakode-perambra)