---
title: "വേനല്‍ കനക്കുന്നു; തീപിടുത്തമുണ്ടായത് രണ്ടിടങ്ങളില്‍"
english_title: "Summer is heating up; fires broke out in two places at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276040/summer-is-heating-up-fires-broke-out-in-two-places-at-perambra"
published_at: "2025-03-12T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d11b672bafe_thee.jpg"
keywords: []
---

# വേനല്‍ കനക്കുന്നു; തീപിടുത്തമുണ്ടായത് രണ്ടിടങ്ങളില്‍

> **Lead Summary:** **പേരാമ്പ്ര: **വേനലിന്റെ കാഠിന്യം കൂടി വരുന്നതനുസരിച്ച് അഗ്‌നിബാധകളും വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര നിലയത്തിന്റെ പരിധിയില്‍ വരുന്ന രണ്ടിടങ്ങളിലാണ് തീ പിടുത്തമുണ്ടായി. ചെറുവണ്ണൂര്‍ പഞ്ചായത്ത് എടക്കയില്‍, നൊച്ചാട് ചാത്തോത്ത് താഴെ എന്നിവിടങ്ങളിലാണ് തീ പിടുത്തം ഉണ്ടായത്.

## Article Content

**പേരാമ്പ്ര: **വേനലിന്റെ കാഠിന്യം കൂടി വരുന്നതനുസരിച്ച് അഗ്‌നിബാധകളും വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര നിലയത്തിന്റെ പരിധിയില്‍ വരുന്ന രണ്ടിടങ്ങളിലാണ് തീ പിടുത്തമുണ്ടായി. ചെറുവണ്ണൂര്‍ പഞ്ചായത്ത് എടക്കയില്‍, നൊച്ചാട് ചാത്തോത്ത് താഴെ എന്നിവിടങ്ങളിലാണ് തീ പിടുത്തം ഉണ്ടായത്.

ചെറുവണ്ണൂര്‍ പഞ്ചായത്ത് എടക്കയില്‍ സബ് സെന്ററിന് സമീപം സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും തെങ്ങിന്‍തോട്ടവും തീ പിടുത്തത്തില്‍ ഭാഗികമായി കത്തി നശിച്ചു.

പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ ആരാധ് കുമാര്‍, കെ.കെ ഗിരീശന്‍, അഭിലജ്പത് ലാല്‍, എസ്. ഹൃദിന്‍, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

നൊച്ചാട് ചാത്തോത്ത് താഴെ മേപ്പാട് മറിയം എന്നിവരുടെ സ്ഥലത്തെ അടിക്കാടുകള്‍ക്കും ഉണക്കപുല്ലുകള്‍ക്കും തീ പിടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപന്‍, സീനിയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ.ടി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി തീ അണച്ചു.

കെ. ശ്രീകാന്ത്, അരുണ്‍ പ്രസാദ്, പി.എം. വിജേഷ്, എം. ജയേഷ്, കെ.കെ. ഗിരീഷന്‍, ഹോം ഗാര്‍ഡ് എ.സി. അജീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

വേനല്‍ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത്, പ്രത്യേകിച്ചും കാറ്റുള്ളപ്പോള്‍ പുരയിടങ്ങള്‍ക്ക് സമീപം തീയിടുന്നത് അപകടകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുരയിടങ്ങള്‍ക്ക് ചുറ്റും ആവശ്യമായ ഫയര്‍ ബ്രേക്കുകള്‍ ഉണ്ടാക്കി സുരക്ഷിതമാക്കണമെന്നും ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276040/summer-is-heating-up-fires-broke-out-in-two-places-at-perambra)