---
title: "സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി പേരാമ്പ്ര പൊലീസ്"
english_title: "Perambra police find car that hit scooter passengers and failed to stop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276053/perambra-police-find-car-that-hit-scooter-passengers-and-failed-to-stop"
published_at: "2025-03-12T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d12738c3958_carw.jpg"
keywords: []
---

# സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി പേരാമ്പ്ര പൊലീസ്

> **Lead Summary:** **പേരാമ്പ്ര:** സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. മാര്‍ച്ച് 2-ാം തിയ്യതിയാണ് സംഭവം നടന്നത്. പേരാമ്പ്ര കല്‍പ്പത്തൂര്‍ വായനശാലയിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശികളായ പ്രമീളയേയും, ഭര്‍ത്താവിനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനമാണ് കണ്ടെത്തിയത്. വനിത പൊലീസിന്റെ ജാഗ്രതയാണ് വാഹനം കണ്ടെത്താന്‍ ഇടയായത്.

## Article Content

**പേരാമ്പ്ര:** സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. മാര്‍ച്ച് 2-ാം തിയ്യതിയാണ് സംഭവം നടന്നത്. പേരാമ്പ്ര കല്‍പ്പത്തൂര്‍ വായനശാലയിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശികളായ പ്രമീളയേയും, ഭര്‍ത്താവിനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനമാണ് കണ്ടെത്തിയത്. വനിത പൊലീസിന്റെ ജാഗ്രതയാണ് വാഹനം കണ്ടെത്താന്‍ ഇടയായത്.

അപകടമുണ്ടാക്കിയ ഹൂണ്ടായ് കമ്പനിയുടെ എസ്ട്രാ കാര്‍ അവചാരിതമായി കടന്നുപോയത് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുജിലയുടെ മുന്‍പിലൂടെയായിരുന്നു. ആക്‌സിഡന്റിനു ശേഷം അമിത വേഗതയിലും, അശ്രദ്ധമായും, മെയിന്‍ റോഡില്‍ നിന്നും, ഉള്‍പ്രദേശമായ കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയം റോഡിലൂടെ രക്ഷപ്പെട്ടു പോവുകയായിരുന്ന കാര്‍ കടന്നു പോകുന്നത് സുജിലയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ഇതിനിടയില്‍ പരാതിക്കാരുടെ പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ പി ജംഷിദിന്റെയും, സബ് ഇന്‍സ്‌പെക്ടര്‍ പി ഷമീറിന്റെയും നിര്‍ദ്ദേശ പ്രകാരം കല്‍പ്പത്തൂര്‍ വായനശാലയിലുള്ള വിവിധ സ്ഥാപനങ്ങളുടെ സിസിടിവികള്‍ എസ് സിപിഒ സുധീഷ് ശേഖരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ അവിചാരിതമായാണ് വനിത പൊലീസ് സുജില ഈ കേസ് വായിക്കാനിടയായത്. തന്റെ കണ്‍മുന്നിലൂടെ കടന്നുപോയത് പ്രസ്തുത കാറാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പത്തൂര്‍ പരദേവത ക്ഷേത്ര മഹോത്സവത്തിന്റേയും, കല്‍പ്പത്തൂര്‍ ഫെസ്റ്റിന്റെയും ഭാഗമായി ഇഎംഎസ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സിസിടിവി ക്യാമറയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ വാഹനവും പ്രതിയെയും കണ്ടെത്താനായി.

വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ ചെമ്പനോട സ്വദേശിയായ പ്രതി, പ്രസ്തുത വാഹനം കോഴിക്കോട്' ഉള്ള കെവിആര്‍ മോട്ടോഴ്‌സില്‍ റിപ്പയറിങ് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ നിന്നും മാര്‍ച്ച് 10 ന് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276053/perambra-police-find-car-that-hit-scooter-passengers-and-failed-to-stop)