---
title: "മത്സ്യത്തിന്റെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റി"
english_title: "Young man's hand amputated after being stung by a fish at thalasseri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276090/young-mans-hand-amputated-after-being-stung-by-a-fish-at-thalasseri"
published_at: "2025-03-12T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d14b64dca2e_aiiiii9.JPG"
keywords: []
---

# മത്സ്യത്തിന്റെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റി

> **Lead Summary:** **തലശ്ശേരി:** കുളം വൃത്തിയാക്കുമ്പോള്‍ കടു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കര്‍ഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചു. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്തെ പൈക്കാട്ട് കുനിയില്‍ സുകുമാര്‍ എന്ന രജീഷി ന്റെ കൈപ്പത്തിയാണ് മുറിച്ചു മാറ്റിയത്.

## Article Content

**തലശ്ശേരി:** കുളം വൃത്തിയാക്കുമ്പോള്‍ കടു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കര്‍ഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചു. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്തെ പൈക്കാട്ട് കുനിയില്‍ സുകുമാര്‍ എന്ന രജീഷി ന്റെ കൈപ്പത്തിയാണ് മുറിച്ചു മാറ്റിയത്.

ഫെബ്രുവരി 10 ന് കുളം വൃത്തിയാക്കുമ്പോഴാണ് മത്സ്യത്തിന്റെ കുത്തേറ്റത്. ഉടന്‍ ടി.ടി. എടുത്തിരുന്നു വേദന കൂടി വന്നപ്പോള്‍ 11 ന് പള്ളൂര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് മാഹി ഗവ. ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും കഠിന വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 13 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും തീപ്പൊള്ളിയത് പോലെ കൈപ്പത്തി നിറയെ കുമിളകള്‍ രൂപപ്പെട്ടിരുന്നു.

മൂന്ന് തവണകളിലായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട് കൈപ്പത്തിയും മുറിച്ച് മാറ്റി. മൂന്നാഴ്ചയോളം ചികിത്സതേടി. കേരളത്തില്‍ തന്നെ രണ്ടാമത്തെ അനുഭവമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. നിര്‍ദ്ധന കുടുംബാംഗമായ രജീഷ് പശുവിനെ വളര്‍ത്തിയും പച്ചക്കറി കൃഷി നടത്തിയുമാണ് ജീവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276090/young-mans-hand-amputated-after-being-stung-by-a-fish-at-thalasseri)