---
title: "കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി"
english_title: "Festival begins at Nagakali Amma Temple in Kallod Thacharathkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276205/festival-begins-at-nagakali-amma-temple-in-kallod-thacharathkandi"
published_at: "2025-03-12T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1cfcddcf26_thsa.JPG"
keywords: []
---

# കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി ചീനിക്കണ്ടി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി ചീനിക്കണ്ടി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് 15 ന് വൈകീട്ട് 5 മണക്ക് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത്ത് മനഃ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍പ്പബലി നടക്കും. മാര്‍ച്ച് 16 ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറയും ഉണ്ടാകും. മാര്‍ച്ച് 17 ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, അന്നദാനം, ഇളനീര്‍ക്കുലവരവ്, താലപ്പൊലി, വാള്‍ എഴുന്നള്ളത്ത്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കും.

മാര്‍ച്ച് 18 ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കുന്നു. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികള്‍ സമാപിക്കും. സര്‍പ്പബലി മുന്‍കൂട്ടി ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9495890450 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276205/festival-begins-at-nagakali-amma-temple-in-kallod-thacharathkandi)