---
title: "ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജാഗ്രത പരേഡ്"
english_title: "DYFI's vigilance parade against drug addiction at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276206/dyfis-vigilance-parade-against-drug-addiction-at-perambra"
published_at: "2025-03-12T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1d2442fd6b_lahari.JPG"
keywords: []
---

# ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജാഗ്രത പരേഡ്

> **Lead Summary:** **പേരാമ്പ്ര: **വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനായി ഡിവൈഎഫ്‌ഐ നൊച്ചാട് സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാത്തോത്ത് താഴയില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനായി ഡിവൈഎഫ്‌ഐ നൊച്ചാട് സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാത്തോത്ത് താഴയില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.

പരേഡ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം ആദിത്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയാ സംഘങ്ങളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തോട് തുറന്ന് പറഞ്ഞു, യുവത്വം അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

എടവന സുരേന്ദ്രന്‍, എസ്.ബി അര്‍ജുന്‍, കെ.സി അഭിജിത്ത്, സി മിഥുന്‍ എന്നിവര്‍ സംസാരിച്ചു. ദേവിക പാലയാട്ട് ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡില്‍ നിരവധി യുവജനങ്ങളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രവര്‍ത്തനപരിധി വികസിപ്പിച്ച്, ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ സമാനമായ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276206/dyfis-vigilance-parade-against-drug-addiction-at-perambra)